പൃഥ്വിരാജ് സുകുമാരന്റെ ബ്രഹ്മാണ്ഡ ചിത്രം കാളിയൻ ആരംഭിക്കുന്നു

പൃഥ്വിരാജ് സുകുമാരൻ ചുറ്റുമുള്ള ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ്. തന്റെ അഭിനയ പ്രതിബദ്ധതയ്‌ക്ക് പുറമേ, അദ്ദേഹം ചലച്ചിത്ര നിർമ്മാണത്തിലും സംവിധാനത്തിലും പ്രവേശിച്ചു. കാളിയൻ എന്ന ചിത്രത്തിനായി പരസ്യചിത്ര നിർമ്മാതാവ് എസ് മഹേഷുമായി പൃഥ്വിരാജ് ഒന്നിക്കുന്നതിനെക്കുറിച്ച് കുറച്ച് വർഷങ്ങൾക്ക് മുമ്പ് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അതിനെക്കുറിച്ച് കൂടുതൽ അപ്‌ഡേറ്റുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഉറുമിയിലെ കേളു നായനാർക്ക് ശേഷം ചരിത്ര പുരുഷനാകാൻ വീണ്ടും പൃഥ്വിരാജ്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് വീഡിയോ പുറത്തുവിട്ടു. വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് കാളിയനായാണ് പൃഥ്വിരാജ് പ്രേക്ഷകർക്ക് മുന്നിലെത്താൻ പോകുന്നത്.

തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബി ടി അനിൽ കുമാർ ആണ്. വേണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്റെ ആത്മാർഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥപറയുന്ന ചിത്രമാണിത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,