പ്രൊഡക്ഷന്‍ ടീം പ്രണവിനെ വെച്ച് ഒരു സിനിമയെ പറ്റി സംസാരിച്ചു തുടങ്ങി

ബി​ഗ് സ്ക്രീനിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ അഭിനയം സംവിധാന നിർമാണം തിരക്കഥ എന്നി മേഖലയിൽ എല്ലാം കൈവെച്ച മലയാളികളുടെ പ്രിയതാരമായ നടനാണ് ധ്യാൻ ശ്രീനിവാസൻ . നടൻ ശ്രീനിവാസന്റെ മകൻ എന്ന ലേബലിൽ എത്തിയ താരം പിന്നീട് തന്റേതായൊരിടം സിനിമയിൽ അരക്കിട്ട് ഉറപ്പിക്കുക ആയിരുന്നു. നിലവിൽ ഉടൽ എന്ന ചിത്രമാണ് ധ്യാനിന്റേതായി പുറത്തുവരാനിരിക്കുന്നത്. ഈ അവസരത്തിൽ പ്രണവ് മോഹൻലാലിനെ വച്ച് സിനിമ ചെയ്യുന്നതിനെ പറ്റി തുറന്നുപറയുകയാണ് ധ്യാൻ. പ്രണവിനെ നായകനാക്കി എപ്പോഴെങ്കിലും ഒരു സിനിമ നടക്കുമായിരിക്കും.

പ്രൊഡക്ഷൻ ടീം പ്രണവിനെ വെച്ച് ഒരു സിനിമയെ പറ്റി സംസാരിക്കുന്നുണ്ട്. പക്ഷേ അതിപ്പോഴല്ല, രണ്ട് വർഷത്തിനകം എപ്പോഴെങ്കിലും നടക്കാം. ദുൽഖറുമായി ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമൊക്കെയുണ്ട്. കുറച്ച് സിനിമയിൽ അഭിനയിച്ചിട്ട് അവരുമായി കണ്ട് സംസാരിച്ച് കഥകൾ പറയണം,’ എന്നാണ് ധ്യാൻ പറഞ്ഞത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഉടലിന്റെ നിർമ്മാണം. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാൻസിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്.