പ്രണവിന്റെ പുതിയ അഭ്യാസം കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധക

സിനിമ താരങ്ങളോടെന്ന പോലെ താര കുടുംബങ്ങളോടും ആരാധകർക്ക് അടുപ്പം തോന്നാറുണ്ട്. ലാലേട്ടനോടുള്ള ഇഷ്ടമാണ് പ്രേക്ഷകർക്ക് പ്രണവ് അഭിനയത്തിലേക്ക് എത്തിയപ്പോൾ തോന്നി തടങ്ങിയത്. എന്നാൽ അഭിനയത്തിൽ അച്ഛന്റെ മകനാണെന്ന് താരം തെളിയിച്ചു. ഇപ്പോൾ താര രാജാവിൻരെ മകൻ എന്ന ലേബലിൽ നിന്നും യുവത്വത്തിന്റെ പ്രിയപ്പെട്ട നടനായി പ്രണവ് മോഹൻലാൽ മാറിക്കഴിഞ്ഞു. അഭിനയത്തിലേക്ക് എത്തിയപ്പോഴും താര ജാഢകളില്ലാത്ത ഒരു മനുഷ്യനെയാണ് പ്രേക്ഷകർ കണ്ടത്. ഇതുതന്നെയാണ് ഒരു യുവനടന് ഇത്ര വലിയ ആരാധകരുടെ കൂട്ടം ഉണ്ടാകാൻ കാരണമായത്.

അഭിനയത്തേക്കാൾ ഒരുപക്ഷേ പ്രണവിന് ഇന്നും ഇഷ്ടം കുന്നും മലയും കയറി ഇറങ്ങി യാത്ര ചെയ്യുന്നതാവും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും പ്രണവിന്റെ ഇ്തരത്തിലുള്ള ഒരു വീഡിയോ ആണ്. പ്രണവ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണിത്. അപ്പു സാഹസികതകൾ ഏറെ ഇഷ്ടപ്പെടുന്ന ആളാണെന്ന് ഓരോ ആരാധകർക്കും അറിവുള്ള കാര്യമാണ്. കുന്നും മലയും മരങ്ങളും യാത്രയുമായി നടക്കുന്ന താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് സ്ലാക് ലൈൻ നടത്തത്തിന്റെ വീഡിയോ ആണ്.