നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ ഫേസ് ഓഫ് ദി വീക്ക് ആയി നടൻ മോഹൻലാൽ. ഫേസ്ബുക്ക് പേജിലാണ് ഈ ആഴ്ചയിലെ മുഖമായി മോഹൻലാലിനെ തെരഞ്ഞെടുത്തത്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നതാണ് നാഷണൽ ഫിലിം ആർക്കൈവ്സ്. മോഹൻലാലിന്റെ ചിത്രമാണ് നാഷണൽ ഫിലിം ആർക്കൈവ്സ് ഉപയോഗിച്ചിരിക്കുന്നത്.വാനപ്രസ്ഥം, വസ്തുഹാര, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഉള്ളടക്കം, നാടോടിക്കാറ്റ്, ഇരുവർ തുടങ്ങിയ സിനിമകളുടെ ദൃശ്യഭാഗങ്ങളും ഈ ആഴ്ചയിലെ വിവിധ ദിവസങ്ങളിലായി ഫേ്സ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ അഭിനയത്തെ പരിഗണിച്ചാണ് ഇത്തരം ഓർ അംഗീകാരം,
പി പത്മരാജൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ആണ് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ചിത്രത്തിൽ ഗാനങ്ങളും മറ്റും ശ്രെദ്ധ നേടിയ ഒരു സംഭവം ചിത്രം ആയിരുന്നു , സിനിമ റിലീസ് ആയി വർഷങ്ങൾ ആയിട്ടും ഇപ്പോളും ചിത്രത്തിന്റെ ഒരോ ഭാഗങ്ങളും ഇപ്പോളും പ്രക്ഷകരിൽ നിറഞ്ഞു നിൽക്കുന്നു , എന്നാൽ ഇപ്പോൾ ഈ ചിത്രത്തിന് ഇങ്ങനെ ഒരു അംഗീകാരം നേടുമ്പോൾ വലിയ ചർച്ച ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത് ,