മോഹൻലാലിന്റെ താങ്ങും തണലിലും അവർ സുരക്ഷിതർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല

മഹത്തായ ഒരു കാര്യം ചെയ്തതിന്റെ ഒരു ആദരവ് ആണ് ഇപ്പോൾ സിനിമ പ്രേക്ഷരും മോഹൻലാൽ ആരാധകരും മോഹൻലാലിന് നൽകികൊണ്ടിരിക്കുന്നത്. അട്ടപ്പാടിയിലെ കുട്ടികളുടെ വിദ്യാഭാ​ഗ്യ ചെലവ് ഏറ്റെടുത്ത് നടൻ മോഹൻലാലിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷൻ . 20 കുട്ടികളെയാണ് സംഘടന ഏറ്റെടുത്തിരിക്കുന്നത്. ‘വിന്റേജ്’ എന്നാണ് പദ്ധതിയുടെ പേര്. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.പദ്ധതിയുടെ ഭാ​ഗമായി പ്രത്യേക ക്യാമ്പ് നടത്തിയാണ് കുട്ടികളെ തെരഞ്ഞെടുത്തത്. ഓരോ കുട്ടികളുടെയും അഭിരുചിയ്‌ക്കനുസരിച്ച് അവരെ വളർത്തിക്കൊണ്ട് വരികയും അവരുടെ താത്പര്യത്തിന് അനുസരിച്ച് പഠിപ്പിക്കുകയും ചെയ്യും.

ഏത് കോഴ്സ് പഠിക്കണമെന്ന് ആഗ്രഹിച്ചാലും അത് പൂർത്തീകരിച്ച് കൊടുക്കുമെന്നും സംഘടന ഉറപ്പ് നൽകുന്നുവെന്ന് മോഹൻലാൽ പറയുന്നു. ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന 20 കുട്ടികളുടെ 15 വർഷത്തെ പഠനം അത് സംബന്ധമായുള്ള ചെലവുകൾ മറ്റ് കാര്യങ്ങളും സംഘടന തന്നെ നിർവ്വഹിക്കും.ഈ 15 വർഷങ്ങളിലും കുട്ടികളുടെ രക്ഷകർത്താവായും ഗുരുവായും എപ്പോഴും ഒപ്പമുണ്ടാകുമെന്ന് മോഹൻലാൽ പറഞ്ഞു. തുടർന്നുള്ള വർഷങ്ങളിലും ഇത്തരത്തിൽ കുട്ടികളെ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദിവാസി മേഖലയിൽ നിന്നും ഓരോ വർഷവും 20 കുട്ടികളെ കണ്ടെത്തി അവർക്ക് വിദ്യാഭ്യാസവും മറ്റ് സഹായങ്ങളും സംഘടന നൽകുമെന്നും മോഹൻലാൽ വ്യക്തമാക്കുന്നു