സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനിൽ അനുഷ്ക ഷെട്ടിയും

മാത്യൂസ് തോമസ് സംവിധാനം ചെയ്ത് മുളകുപ്പാടം ഫിലിംസിന്റെ ടോമിച്ചൻ മുളകുപ്പാടം നിർമ്മിച്ച് വരാനിരിക്കുന്ന ഇന്ത്യൻ മലയാളം ഭാഷാ ആക്ഷൻ ചിത്രമാണ് ഒറ്റക്കൊമ്പൻ. സുരേഷ് ഗോപി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അനുഷ്‌ക ഷെട്ടി, ബിജു മേനോൻ, മുകേഷ്, വിജയരാഘവൻ, ജോണി ആന്റണി, അനന്ത് മഹാദേവൻ, രഞ്ജി പണിക്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുടുംബനാഥനും തൊഴിൽപരമായി കച്ചവടക്കാരനുമായ സുരേഷ് ഗോപിയുടെ കുറുവച്ചൻ എന്ന സാങ്കൽപ്പിക കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയാണിത്.
ഷിബിൻ ഫ്രാൻസിസാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ഷാജി കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുമ്പോൾ ഹർഷവർദ്ധൻ രാമേശ്വർ ആണ് സംഗീതം. ചിത്രത്തിന്റെ പ്രധാന ഛായാഗ്രഹണം 2019 ഡിസംബറിൽ ആരംഭിച്ചിരുന്നു , ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ രാം ലക്ഷ്മൺ, സുപ്രീം സുന്ദർ, ഫീനിക്സ് പ്രഭു എന്നിവർ ചേർന്നാണ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന് വളരെ അതികം വിവാദങ്ങൾ നേരിടേണ്ടി വന്നു , എന്നത് ഇപ്പോൾ വരുന്ന വാർത്തകൾ ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ അനുഷ്ക ഷെട്ടി എത്തുന്നു എന്ന റിപ്പോർട്ടുകൾ വരുന്നത് ,