അവിസ്മരണീയമായ ഒരു റിലേഷൻഷിപ്പ് ഡ്രാമ വാഗ്ദാനം ചെയ്ത് ടൊവിനോ തോമസ് ചിത്രം

മലയാളത്തിലെ യുവ താര നിരകൾ ഒന്നിക്കുന്ന ഒരു മലയാള ചലച്ചിത്രം ആണ് ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രം ആണ് ഡിയർ ഫ്രണ്ട് ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി,’അയാൾ ഞാനല്ല’എന്ന ചിത്രത്തിനു ശേഷം നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ഡിയർ ഫ്രണ്ട് എന്ന ചിത്രം
തീയ്യേറ്ററിലെത്തിക്കുന്നു.അർജുൻ ലാൽ, ബേസിൽ ജോസഫ്, അർജ്ജുൻ രാധാകൃഷ്ണൻ,സഞ്ജന നടരാജൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം ഷൈജു ഖാലിദ് നിർവ്വഹിക്കുന്നു.ഷറഫു, സുഹാസ്, അർജുൻലാൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

ഹാപ്പി അവേഴ്‌സ് എന്റർടെയ്ൻമെന്റ്‌സ്, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്നി ബാനറുകളിൽ ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിഖ് ഉസ്മാൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിൻ വർഗീസ് നിർവ്വഹിക്കുന്നു. ടൊവിനോയുടെ കഥാപാത്രം ജീവിതകാലം മുഴുവൻ വിലമതിക്കുന്ന ഓർമ്മകൾ സൃഷ്ടിച്ച തന്റെ സുഹൃത്തുക്കളുമായി ക്രോസ് ചെയ്യുന്നതും കാണാം. ചിത്രത്തിൽ ഒരു സുപ്രധാന വേഷം തന്നെ ആണ് ടോവിനോ തോമസ് ചെയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,