മമ്മൂട്ടിയും നയൻതാരയും 6 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു സംവിധാനം ബി ഉണ്ണികൃഷ്ണൻ

മലയാള സിനിമയിലെ വിജയ കൂട്ടുകെട്ടായ നായകനും നായികയും ആണ് മമ്മൂട്ടിയും നയൻതാരയും , എന്നാൽ ഇരുവരും ഒന്നിക്കുന്ന എന്ന റിപോർട്ടുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് , ബി ഉണ്ണികൃഷ്ണൻ ചിത്രത്തിന് വേണ്ടി ആണ് ഇരുവരും ഒന്നിക്കുന്നത് എന്നാണ് പറയുന്നത് , ഇരുവരും ചേർന്ന് അഭിനയിച്ച 5 സിനിമകൾ ആണ് ഉള്ളത് , ഈ മാസം ആണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത് , ഒരു ഇന്വെസ്റ്റിക്കേഷൻ ചിത്രം ആണ് ഇത് , എന്നാൽ നയൻതാരയ്ക്ക് പകരം മഞ്ജു വിനെ ആണ് നിശ്ചയിച്ചിരുന്നത് ,

പിന്നീട് ആണ് നയൻതാരയ്ക്ക് ഈ അവസരം വന്നത് , മഞ്ജു വാരിയർ അജിത് കുമാർ സിനിമയിൽ ആയതിനാൽ ഈ ചിത്രത്തിൽ നിന്നും മാറുകയായിരുന്നു , 2016 ഇറങ്ങിയ പുതിയ നിയമം എന്ന ചിത്രത്തിൽ ആണ് മമ്മൂട്ടിയും നയൻതാരയും അവസാനമായി ഒന്നിച്ചത് എന്നാൽ പിന്നീടുള്ള 6 വർഷത്തിന് ശേഷം ആണ് വീണ്ടും ഒന്നിക്കുന്നത് , വളരെ അതികം പ്രതീക്ഷകൾ ആണ് ചിത്രത്തിന് നൽകിയിരിക്കുന്നത് , ഈ ചിത്രത്തിന് ഉദയ കൃഷ്ണ ആണ് തിരക്കഥ ഒരുക്കുന്നത് , ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു എന്നതും ഈ ചിത്രത്തിന്റെ ഒരു പ്രത്യകേത ആണ് , ഏകദേശം 20 കോടി രൂപ ആണ് ഈ ചിത്രത്തിന്റെ ബജറ്റ് ആയി കണക്കാക്കുന്നത് , കസബ എന്ന ചിത്രത്തിന് ശേഷം മുഴുനീള പോലീസ് വേഷത്തിലായിരിക്കും മമ്മൂട്ടി ഈ സിനിമയിൽ അഭിനയിക്കുക , പുതിയ ഒരു പ്രതീക്ഷ തന്നെ ആണ് ഈ ചിത്രം പ്രേക്ഷകർക്ക് നൽക്കുന്നത്