ഇനി സാധിക്കുകയാണെങ്കിൽ മോഹൻലാലിനു മാത്രം ! മറ്റാർക്കും അത് സാധിക്കില്ല

ഏറ്റവും കൂടുതൽ ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയ സിനിമകളെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയങ്ങളിൽ ഒന്ന്. കേരളത്തിൽ ആദ്യ ദിനത്തിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഏറ്റവും ആദ്യം നിക്കുന്നത് റോക്കി ബായുടെ KGF 2 ആണ്. മറ്റു ഭാഷകളിൽ നിർമിച്ച ചിത്രങ്ങൾ നമ്മുടെ നാട്ടിൽ എത്തി വലിയ കളക്ഷൻ റെക്കോർഡുകളാണ് കഴിഞ്ഞ ഏതാനും നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ വിക്രം എന്ന കമലഹാസൻ ചിത്രത്തിന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചുകൊടിരിക്കുന്നത്. കളക്ഷൻ റെക്കോര്ഡുകളുടെ പട്ടികയിലേക്ക് വിക്രമും ഇടം നേടും എന്ന് പ്രതീക്ഷിക്കാം.

മലയാളത്തിൽ നിന്നും ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ്, നരേൻ, കാളിദാസ് ജയറാം തുടങ്ങി നിരവധി പേർ ഉണ്ട് എന്നതും ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. മാസും ക്ലാസും ചേർന്ന മികച്ച ചിത്രം എന്നാണ് സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായം.

തമിഴിലെ എക്കാലത്തെയും സൂപ്പർ താരമായ ഉലകനായകനോടൊപ്പം വില്ലൻ വേഷത്തിൽ എത്തുന്നത് വിജയ് സേതുപതിയാണ്. മലയാളികളുടെ പ്രയങ്കരനായ സൂര്യയും എത്തുന്നു. നിരവധി താരങ്ങൾ ഉണ്ട് എന്നതിനേക്കാൾ ഉപരിയായി ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചയായി മാറുന്ന ഒന്നാണ് മറ്റു ഭാഷകളിൽ നിർമിച്ച് കേരളത്തിൽ ഹിറ്റ് ആയ പോലെ. മലയാളത്തിൽ നിന്നും അത്തരത്തിൽ ഒരു ചിത്രം എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്നത്.

സിനിമയെ സ്നേഹിക്കുന്ന പലരുടെയും അഭിപ്രായത്തിൽ നമ്മുടെ ലാലേട്ടനെ കൊണ്ടേ ഇത്തരത്തിൽ ഒരു സിനിമ ചെയ്യാൻ കഴിയു എന്നും. മറ്റ് ആരെകൊണ്ട് അത് സാധിക്കില്ല എന്നുമാണ്..