മമ്മൂക്കയും ആന്റണി വർഗീസും… ഒരു ഉഗ്ര ത്രില്ലെർ വരുന്നുണ്ട്..

കഴിഞ്ഞ ഏതാനും നാളുകളായി നമ്മുടെ മലയാള സിനിമ ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒന്നാണ് ത്രില്ലെർ ചിത്രങ്ങൾ. OTT ക്ക് വേണ്ടി മാത്രം ഇറക്കിയതും, അല്ലാത്തതുമായ നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടു. എന്നാൽ അതിൽ ഏറ്റവും മികച്ചത് എന്ന് പറയാൻ വളരെ കുറച്ച് മാത്രമേ ഉണ്ടായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, പ്രിത്വിരാജ് എന്നിവരുടെ പുതിയ മോഡലിൽ ഉള്ള തില്ലർ പരീക്ഷിണകളും നമ്മൾ കണ്ടു.. എന്നാൽ മമ്മൂട്ടി ആരാധകർക്കായി ഇതാ ഒരു സന്തോഷവാർത്ത. മമ്മൂട്ടി, ആന്റണി വര്ഗീസ് എന്നിവർ ഒരുമിച്ച് എത്തുന്ന ത്രില്ലെർ ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി നിരവധി വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ആദ്യമായിട്ടാണ് മമ്മൂട്ടിയോടൊപ്പം ഒരേ ചിത്രത്തിൽ അഭിനയിക്കാൻ എത്തുന്നത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റ് ആക്കിയ യുവ നടന്മാരിൽ ഒരാളാനാണ് ആന്റണി വര്ഗീസ്. അങ്ങനെ ഉള്ള ഒരാൾ മമ്മൂക്കയോടപ്പം ഒരു സിനിമയുടെ ഭാഗമാവുക എന്നത് തന്നെ പ്രേക്ഷകരിൽ ഒരുപാട് പ്രതീക്ഷകൾ നൽകുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസങ്ങളിൽ തന്നെ ആരംഭിക്കും എന്നും വാർത്തകൾ വരുന്നുണ്ട്. വലിയ ബഡ്ജറ്റിൽ നിർമിക്കുന്ന ഈ ചിത്രത്തിൽ നിരവധി താരങ്ങളാണ് പ്രധാന വിശേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.