വൈറൽ ആയ വീഡിയോക്ക് പിന്നിൽ ഇങ്ങനെയും ചില കാര്യങ്ങൾ ഉണ്ടായിരുന്നല്ലേ…?

പ്രണവ് മോഹൻലാൽ ഇത്ര സിമ്പിൾ ആണോ എന്ന തോന്നിപ്പിക്കുന്ന ഒരു വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരുന്നത്. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദ്യ ചിത്രം മുതലേ പ്രണവിന്റെ സിംപ്ലിസിറ്റി യെ കുറിച്ച് അദ്ദേഹത്തോടൊപ്പം സിനിമയിൽ വർക്ക് ചെയ്താ ആളുകൾ പറഞ്ഞിട്ടുണ്ട് എങ്കിലും, നോർത്ത് ഇടയിലേക്ക് ട്രാവൽ ചെയ്യുന്ന പല മലയാളികൾക്കും ഇത് നേരിൽ കാണാനും സാധിച്ചിട്ടുണ്ട്. മലയാള സിനിമയുടെ താര രാജാവായ മോഹൻലാലിൻറെ മകൻ എന്ന യാതൊരു ജാടയോ അഹങ്കാരമോ ഇല്ലാത്ത ഒരു വ്യതിയാന പ്രണവ് എന്ന് ഇതിനോടകം നമ്മൾ മനസിലാക്കി..

പ്രണവ് നായകനായി എത്തിയ ആദ്യത്തെ ചിത്രമായിരുന്നു ആദി. മികച്ച പ്രതികരണം നേടാൻ സാധിച്ചു എങ്കിലും പിനീട് വളരെ വലിയ ഇടവേള എടുക്കുകയായിരുന്നു പ്രണവ്. എന്നാൽ ഹൃദയം എന്ന ചിത്രത്തിലൂടെ വളരെ വലിയ തിരിച്ചുവരവാണ് പ്രണവ് മോഹൻലാൽ ചെയ്തത്.

മറ്റു സിനിമാതാരങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ് പ്രണവ് എന്നതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവനായി മാറി കഴിഞ്ഞു. ലളിതമായ രീതിയിലാണ് പ്രണവിന്റെ ജീവിത രീതി, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചുള്ള പല വാർത്തകളും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.

ഇപ്പോൾ ഇതാ അത്തരത്തിൽ ഒരു സംഭവമാണ് തരംഗമായി മാറി കൊണ്ടിരിക്കുന്നത്. തന്നെ കാണാനായി എത്തിയ ആരാധികയുമായുള്ള വീഡിയോ. തന്റെ വീടിനടുത്തു എത്തിയ ആരാധികയെ ഇങ്ങോട്ട് വന്ന് പരിചയപെടുകയായിരുന്നു പ്രണവ്. ഇത് കണ്ട് അദ്ദേഹത്തിന്റെ ആരാധകർ ഒന്ന് ഞെട്ടി. ഇത് എങ്ങനെ സാധിക്കുന്നു എന്നായിരുന്നു പലരുടെയും സംശയം.