മാസ്സ് സ്റ്റൈലിഷ് ത്രില്ലറിൽ മമ്മൂട്ടിക്കൊപ്പം തമിഴ് താരങ്ങൾ

മലയാളസിനിമയിലെ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകൻ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്നു. തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രഹാം എന്നിവർ ചേര്‍ന്ന് നിർമ്മിക്കുന്ന ത്രില്ലര്‍ ശ്രേണിയിലുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി നിർവ്വഹിക്കുന്നു.
മലരും കിളിയും, കോടതി, സന്ദർഭം, ഇടവേളയ്‌ക്കു ശേഷം, അലകടലിനക്കരെ, കൂട്ടിന്നിളംകിളി, പ്രതിജ്ഞ, ആ രാത്രി തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങൾക്ക് കലൂർ ഡെന്നിസ് തിരക്കഥയൊരുക്കിയിട്ടുണ്ട്. ജോഷി- മമ്മൂട്ടി- കലൂർ ഡെന്നിസ് കോംബോയിൽ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് ലഭിച്ചിട്ടുണ്ട്.

പ്രൊജക്ട് ഡിസൈനര്‍- ബാദുഷ. പൃഥ്വിരാജ് സുകുമാരൻ നായകനായ ‘കപ്പ’യും ടൊവിനോ തോമസ് നായകനായ വരാനിരിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ‘അന്വേഷിപ്പിൻ കണ്ടതും’ നിർമ്മിച്ച അതേ പ്രൊഡക്ഷൻ ബാനറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ എൻഎം ബാദുഷ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് വാർത്ത അറിയിച്ചത്. കുറുപ്പ്, ലൂക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിമിഷ് രവിയാണ് ഡിനോ ഡെന്നീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി സംവിധാനം ചെയ്യുന്നത്. പ്രൊജക്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിർമ്മാതാക്കൾ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നത് നിലവിൽ മമ്മൂട്ടിയുടെ റോഷാക് എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടർന്നു കൊണ്ടിരിക്കുകയാണ് .
https://youtu.be/I5KkOrNS7wk