നയൻ‌താര വിക്കി വിവാഹം! മോഹൻലാലും മമ്മൂട്ടിയുമില്ല വന്നത് ദിലീപ്

ഏഴു വർഷത്തെ പ്രണയത്തിനു ശേഷം വിവാഹിതിരയായിരിക്കുകയാണ് നയൻതാരയുംവിഘ്നേഷ് ശിവനും. നയൻതാരയും വിഘ്നേഷ് ശിവനും ഒരു സിനിമാ സെറ്റിൽ തുടങ്ങിയ പ്രണയം ആണ് ഇപ്പോൾ കല്യാണത്തിൽ അവസാനിച്ചിരിക്കുന്നത് , വ്യാഴാഴ്ച ഇരുവരും ചെന്നൈയിൽ ഒരു അടുപ്പമുള്ള ചടങ്ങിൽ വിവാഹിതരായി. ആരാധകർ കാത്തിരുന്ന വിവാഹചിത്രം പുറത്തു വന്നു. നയൻതാര – വിഗ്‌നേഷ് വിവാഹ ചിത്രം പുറത്തായ ഉടനെ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. മഹാബലിപുരത്ത് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു നയൻതാരയും വിഗ്‌നേഷും വിവാഹിതരായത്.

വാക്ക് പറഞ്ഞതു പോലെ വിവാഹം കഴിഞ്ഞ ഉടൻ തന്നെ വിഘ്നേഷ് ശിവൻ വിവാഹ ചിത്രം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചു. രാധിക ശരത്കുമാർ, സൂര്യ, ജ്യോതിക, വിജയ്, രജനികാന്ത്, ഷാരൂഖ് ഖാൻ, ശരത് കുമാർ, കാർത്തി, ദിവ്യദർശിനി, ദിലീപ്, എ എൽ വിജയ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ വിവാഹത്തിനെത്തിയിരുന്നു. മലയാളത്തിൽ നിന്നും ദിലീപ് മാത്രം ആണ് ഈ ചടങ്ങിൽ എത്തിയിട്ടുള്ളു , കൂടുതൽ കല്യാണ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണുക