ലാലേട്ടനെ അറിയാത്തതുകൊണ്ടാണ് നിങ്ങൾ ഇതൊക്കെ പറയുന്നത്…!

മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് പ്രണവ് മോഹൻലാൽ. സൂപ്പർസ്റ്റാർ മോഹൽലാലിന്റെ മകൻ ആണെന്ന പരിഗണനകൂടി പ്രണവിന് ലഭിക്കുന്നുണ്ട്. എന്നാൽ മറ്റു താരങ്ങളെ പോലെ യാതൊരു തരത്തിലും ജാഡ ഇല്ലാത്ത ഒരു സിമ്പിൾ ജീവിതം നയിക്കുന്ന വ്യക്തിയാണ് പ്രണവ്. അദ്ദേഹത്തിന്റെ ജീവിത രീതികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിട്ടും ഉണ്ട്. തന്റെ അച്ഛൻ ഒരു സൂപ്പർ താരം ആണെന്ന് ചോദിക്കാതെയാണ് പാല്പോഴും പ്രണവിന്റെ പ്രവർത്തികൾ.

മാത്രമല്ല മാധ്യമങ്ങൾക് മുൻപിൽ വന്ന് അഭിമുഖം നൽകാൻ താല്പര്യം ഇല്ലാത്ത ഒരു വ്യക്തികൂടിയാണ് പ്രണവ്. പ്രണവിന്റെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് സംവിധായകൻ സുരേഷ് കൃഷ്ണൻ സംസാരിക്കുകയുണ്ടായി. പ്രണവ് ശാന്തസ്വഭാവക്കാരനാണെന്ന് പലരും പറയുന്നുണ്ട്, എന്നാൽ അതിന് കാരണവും അദ്ദേഹം വ്യതമാക്കി.

നിങ്ങൾക്ക് ലാലേട്ടനെ അറിയാത്ത കൊണ്ടാണ് ഇതൊക്കെ പറയുന്നത്, ലാലേട്ടൻ ഇതിനും അപ്പുറമാണ്. ലൊക്കേഷനിൽ എത്ര മോശം ഭക്ഷണം ലഭിച്ചാലും ലാലേട്ടൻ കഴിക്കും എന്നും, എവിടെ വേണമെങ്കിലും കിടന്നുറങ്ങും എന്നും സുരേഷ് കൃഷ്ണൻ പറയുന്നു.

ലൊക്കേഷനിൽ എവിടെ എങ്കിലും കിടന്നുറങ്ങണം എങ്കിലും ഉറങ്ങും, ഇപ്പോൾ അല്ലെ കാരവാന് ഒക്കെ വന്നത്. കാരവാന് ഇല്ലെങ്കിൽകൂട് ഒരു പായവിരിച്ചാൽ അതിൽ കിടക്കാനും യാതൊരു മടിയും കാണിക്കാത്ത വ്യക്തിയാണ് ലാലേട്ടൻ. പുലി മുരുഗൻ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിൽ അങ്ങനെ ആയിരുന്നു. ഇത്രയും എളിമയുള്ള ലാലേട്ടന്റെ മകൻ അങ്ങനെ തന്നെയെല്ലേ പെരുമാറുള്ളു, എന്നും സംവിധായകൻ പറഞ്ഞു. ലാലേട്ടനെ അറിയാത്തവരാണ് അപ്പു ഇത്ര സിമ്പിൾ ആണെന്ന് പറയുന്നത്. ലാലേട്ടൻ അതിനേക്കാൾ സിമ്പിൾ ആണ്.