മോഹലാലുമായുള്ള ആക്ഷൻ രംഗങ്ങളെ കുറിച്ച് ബാബു ആന്റണി പറഞ്ഞത് കേട്ടോ..!

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട ആക്ഷൻ കിംഗ് ആയിരുന്നു ബാബു ആന്റണി. മുടി നീട്ടി, ഉയരത്തിൽ ബാബു ആന്റണിയുടെ ആക്ഷൻ രംഗങ്ങൾ കാണാൻ അക്കാലത്തെ യുവാക്കൾക്ക് ഹരമായിരുന്നു. കൂടുതലും വില്ലൻ വേഷങ്ങളാണ് ബാബു ആന്റണി ചെയ്തിരുന്നത്. പിനീട് പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്ന രീതിയിലുള്ള കഥാപാത്രങ്ങൾ അദ്ദേഹം ചെയ്ത് തുടനകിയതോടെ, പ്രേക്ഷകരുടെ ഇഷ്ട താരമായി മാറി.

ബാബു ആന്റണി നായകനായി എത്തി ഹിറ്റ് ആയി മാറിയ നിരവധി ചിത്രങ്ങൾ ഉണ്ട്. എന്നാൽ മലയാള സിനിമയിൽ നായക കഥാപാത്രങ്ങളായി ചെയ്താ മുൻ നിര താരങ്ങളുടെ വില്ലനായും ബാബു ആന്റണി വന്നിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി തുടങ്ങി നിരവധി പേരുടെ വില്ലനായി അദ്ദേഹം തിളങ്ങിയിട്ടുണ്ട്. പല ചിത്രങ്ങളിലും നായകനെ പോലെ തന്നെ വളരെ പ്രാധാന്യം ബാബു ആന്റണി ചെയ്താ വില്ലൻ കഥാപാത്രത്തിനും ലഭിച്ചിട്ടുണ്ട്.

എന്നാൽ ഇപ്പോൾ ഇതാ ഒരു നീണ്ട ഇടവേളക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിന്റെ തിരക്കിലാണ് അദ്ദേഹം. മുടി നീട്ടി വളർത്തി പഴയ വില്ലൻ റോളിലാണ് അദ്ദേഹം ഏതാണ് പോകുന്നത്. ഈ അടുത്തിടെ ബാബു ആന്റണി നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്. മോഹൻലാൽ വളരെ ജോളി ആയ ഒരാളാണ്.

എപ്പോഴും തമാശകൾ പറഞ്ഞുകൊണ്ടിരിക്കുന്ന ആളാണെന്നും ബാബു ആന്റണി പറഞ്ഞു, മൂന്നാം മുറ എന്ന ചിത്രത്തിൽ മോഹന്ലാലിനോടൊപ്പം അഭിനയിച്ച അനുഭവം തുറന്ന് പറയുന്നുണ്ട്. മൂന്നാം മുറ എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിലെ വർക്ഔട്ടിനെ കുറിച്ചും ബാബു ആന്റണി പറഞ്ഞു.