മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിച്ച പ്രഖ്യാപനം… ഇനി പുതിയ റെക്കോഡുകൾ..

സൂപ്പർ ഹിറ്റ് ചിത്രമായ KGF നിർമിച്ച ഹോംബലെ പ്രൊഡക്ഷന്സിന് വേണ്ടി ഒരു പാൻ ഇന്ത്യൻ മലയാള ചിത്രം, സംവിധായകനായി പൃഥ്വിരാജ് സുകുമാരനും. ഹോംബലെ പ്രൊഡക്ഷൻസ് ന്റെ കെജിഫ് ചാപ്റ്റർ 2 എന്ന ചിത്രം മലയാളത്തിലേക്ക് എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആയിരുന്നു.

കേരളത്തിൽ നിന്ന് മികച്ച കളക്ഷൻ റെക്കോർഡുകളും ഈ ചിത്രത്തിന് നേടിയെടുക്കാൻ സാധിച്ചിരുന്നു. ലൂസിഫർ എന്ന ചിത്രം കണ്ട ഹോംബലെ പ്രൊഡക്ഷൻസ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഒരു ചിത്രം നിർമിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇനി അത്തരം ഒരു ചിത്രം എത്തും എന്ന റുമേറുകളാണ് സോഷ്യൽ മീഡിയയിലെ സിനിമ ലോകത്ത് നിന്നും എത്തുന്നത്. മലയാളത്തിൽ നിന്നും ഒരു പാൻ ഇന്ത്യൻ ചിത്രം.

ഒപ്പം മലയാളത്തിലെ സൂപ്പർ താരങ്ങളും അണി നിരക്കും. മോഹൻലാൽ അല്ലെങ്കിൽ മാമൂട്ടി. ഒപ്പം മറ്റു താരങ്ങളും എത്തും. പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രമാണ് എമ്പുരാൻ, വലിയ ബഡ്ജറ്റിൽ ഒരുങ്ങാൻ പോകുന്ന ചിത്രം എന്നാൽ അതിനും ഉപരിയായി ഒരുപാട് സാധ്യതകൾ ഉള്ള ചിത്രം അതുകൊണ്ടുതന്നെ, മറ്റു പല പ്രൊഡക്ഷൻ കമ്പനികളും എമ്പുരാന്റെ നിർമാണത്തിൽ പങ്കുചേരുന്നു എന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. ബോളിവുഡിൽ നിന്നും കരൺ ജോഹർ ലൂസിഫറിന്റെ സഹ നിർമാതാവായി എത്താൻ സാധ്യത ഉണ്ട് എന്നും റുമേറുകൾ വരുന്നുണ്ട്.

എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഹോംബലെ പ്രൊഡക്ഷൻസ് ന്റെ പ്രഖ്യാപനം. പൃഥ്വിരാജ് നാലാമതായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രം. തിരക്കഥ എഴുതുന്നത് മുരളി ഗോപി. പ്രധാന കഥാപാത്രം ചെയ്യുന്നതും പൃഥ്വിരാജ്. മലയാളം, കന്നഡ, തെലുഗ്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിൽ ചിത്രം എത്തും. ടൈസൺ എന്ന ചിത്രത്തിന്റെ പേര്.