പൃഥ്വിരാജിന്റെ മാസ്സ് ആക്ഷൻ ചിത്രം കടുവ ഉടൻ

യുവതാരമായ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്‍ത കടുവയുടെ രണ്ടാമത്തെ ടീസർ പുറത്തെത്തി. നായകന്റെ മാസ്, ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ടീസറിൽ വിവേക് ഒബ്റോയ് അവതരിപ്പിക്കുന്ന പ്രതിനായക കഥാപാത്രത്തെയും പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷാജി കൈലാസിൻറെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. മലയാളത്തിൽ എട്ടു വർഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. എന്നാൽ കടുവയുടെ ഷെഡ്യൂൾ ബ്രേക്കിനിടെ മോഹൻലാലിനെ നായകനാക്കി ‘എലോൺ’ എന്ന ചിത്രം ഷാജി പ്രഖ്യാപിക്കുകയും ചിത്രീകരണം പൂർത്തിയാക്കുകയും ചെയ്‍തിരുന്നു. എന്നാൽ കടുവയാണ് ആദ്യം റിലീസ് ചെയ്യുന്നത്.

എലോൺ ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. വലിയ ഒരു കാത്തിരിപ്പ് താനെ ആണ് പ്രേക്ഷകരും ആരാധകരും ഈ ചിത്രത്തിന് കൊടുത്തിരിക്കുന്നത് , പഴയ ഷാജി കൈലാസ് ചിത്രങ്ങളെ പോലെ താനെ മികച്ച പ്രകടനം തന്നെ ആണ് ഈ ചിത്രത്തിലും ഉള്ളത് , എന്നാൽ ആക്ഷൻ രംഗങ്ങൾ എല്ലാം വേറിട്ട രീതിയിൽ ആണ് ഒരുക്കിയിരിക്കുന്നത് , രണ്ടാമത്തെ റ്റീസർ ജനങ്ങളിൽ വലിയ ഒരു ആവേശം തന്നെ ആണ് ഉണ്ടാക്കിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,