തമിഴിൽ ഇവരെ വെച്ച് ഒരു സിനിമ ഒരുക്കുന്നു , ലോകേഷ് പറഞ്ഞ വാക്കുകൾ ആരാധകരെ ഞെട്ടിച്ചു

ഇന്ത്യൻ സിനിമയിൽ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയമാണ് കമൽ ഹാസനെ ടൈറ്റിൽ കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത വിക്രം . കമലിനൊപ്പം ഫഹദ് ഫാസിൽ, വിജയ് സേതുപതി, ചെമ്പൻ വിനോദ്, നരെയ്ൻ, കാളിദാസ് ജയറാം എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കേരളത്തിലും വൻ പ്രദർശനവിജയമാണ് നേടിയത്. 10 ദിവസം കൊണ്ട് കേരളത്തിൽ നിന്നു മാത്രം ചിത്രം 31 കോടിയാണ് നേടിയത്. റിലീസിനു മുൻപ് ചിത്രത്തിൻറെ പ്രൊമോഷണൽ പരിപാടികളുമായി ബന്ധപ്പെട്ട് കമൽ ഹാസൻ കേരളത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻറെ സംവിധായകൻ ലോകേഷ് കനകരാജും സംഗീത സംവിധാകൻ അനിരുദ്ധും കേരളത്തിൽ എത്തിയിരിക്കുകയാണ്. ഉലക്ക നായകന്റെ വമ്പൻ തിരിച്ചു വരവ് തന്നെ ആയിരുന്നു ഈ ചിത്രത്തിലൂടെ സിനിമ പ്രേക്ഷകർക്ക് കാണിച്ചു തന്നത് , എന്നാൽ ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ ഒരു വിജയം തന്നെ ആയിരുന്നു ,

ഏകദേശം 300 കോടി രൂപയാണ് ചിത്രത്തിന് തമിഴ് നാട്ടിൽ നിന്നും കളക്ഷൻ നേടിയത് , വലിയ ഒരു ഇടവേളക്ക് ശേഷവും ആണ് ഇങ്ങനെ ഒരു ചിത്രം 300 കോടി രൂപ കളക്ഷൻ ആയി നേടുന്നത് , എന്നാൽ ഈ സിനിമയിൽ അഭിനയിച്ച എല്ലാവരെയും എല്ലാ സിനിമ താരങ്ങളും അനുമോദകുകയും ചെയ്തു , സോഷ്യൽ മീഡിയയിലൂടെ നിരവധി ആളുകൾ ആണ് എത്തിയത് , സൽമാഖാനും ചിരം ജീവി എന്നിവരും കമലഹാസന്റെ കൂടെ വിജയ ആഘോഷം പങ്കിടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , എന്നാൽ ഇപ്പോൾ മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് സിനിമ ചെയ്യാൻ ആഗ്രഹം ഉണ്ട് എന്നു പറയുകയാണ് , തമിഴ് ആയിരിക്കും ചെയുക എനാണ് സംവിധയകാൻ ലോകേഷ് കനകരാജ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,