സുരാജിൻ്റെ നായികയാകാൻ WCC യിൽ നിന്നും ആരും വന്നില്ല മറുപടി ഇങ്ങനെ

സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന ഹെവൻ എന്ന സിനിമയുടെ പ്രൊമോഷനുവേണ്ടി നടത്തിയ വാർത്താസമ്മേളനത്തിലാണ് പരിഹാസരൂപേണയുള്ള അലൻസിയറിൻറെ മറുപടി. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടും അലൻസിയറും ജാഫർ ഇടുക്കിയുമാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. ചിത്രത്തിലെ സ്ത്രീസാന്നിധ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകൻറെ ചോദ്യത്തിന് സുരാജ് മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു അലൻസിയറിന്റെ പരാമർശം.ഡബ്ല്യുസിസിയിൽ നിന്ന് ആരെയും കിട്ടാത്തതിനാലാണ് ഹെവൻ സിനിമയിൽ നായികാ കഥാപാത്രം ഇല്ലാതെപോയതെന്ന് അലൻസിയർ .

എന്നാൽ എല്ലാ മാധ്യമങ്ങളും ഈ കാര്യം റിപ്പോർട്ട് ചെയ്തതും ആണ് ,
ചിത്രത്തിൽ വിനയപ്രസാദ് അഭിനയിക്കുന്നുണ്ടെന്നും അവരുടെ കഥാപാത്രത്തെക്കുറിച്ച് പറയാമോ എന്നുമായിരുന്നു ചോദ്യം. വിനയപ്രസാദ് തൻറെ അമ്മയായിട്ടാണ് അഭിനയിക്കുന്നതെന്നും തൻറെ ഭാര്യാ കഥാപാത്രത്തെക്കുറിച്ച് പറയുന്നില്ലെന്നും സുരാജ് പറഞ്ഞു. ചിത്രത്തിൽ നായികാ കഥാപാത്രമില്ലെന്നും ഒരു സ്ത്രീ കഥാപാത്രമേ ഉള്ളൂവെന്നും. സുരാജ് പറയുന്നതിനിടെയായിരുന്നു അലൻസിയറിന്റെ ഇടപെടൽ. ഡബ്ല്യുസിസിയിൽ നിന്ന് ആരെയും വിളിച്ചപ്പോൾ കിട്ടിയില്ല. എന്നായിരുന്നു മറുപടി , കൂടുതൽ അറിയാൻ വീഡിയോ കാണുക ,