ധ്യാൻ ശ്രീനിവാസൻ ഹൃദയത്തിൽ എന്തുകൊണ്ട് വന്നില്ല എന്നതിന് മറുപടി ഇങ്ങനെ

ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശൻ പറക്കട്ടെ’ ചിത്രത്തിന്റെ രസകരമായ ട്രെയ്‌ലർ കഴിഞ്ഞ ദിവസം ആണ് പുറത്തിറങ്ങിയത് . നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ജാസി ഗിഫ്റ്റ് ആലപിച്ച കണ്ണ് കൊണ്ട് നുള്ളി എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജൂൺ 17 ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്.
പുതുമുഖം മാളവിക മനോജാണ് ചിത്രത്തിൽ നായികയാകുന്നത്. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പൈ, നിഷാ സാരംഗ്, സ്മിനു സിജോ തുടങ്ങിയവർക്കൊപ്പം നടൻ ശ്രീജിത്ത് രവിയുടെ മകൻ മാസ്റ്റർ ഋതുൺ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ധ്യാൻ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് , ധ്യാൻ ശ്രീനി വാസനും , അജുവർഗീസും , വിശാഖ് സുബ്രമണിയം , എന്നിവർ ആണ് അഭിമുഖത്തിൽ ഉണ്ടായിരുന്നത് , ഹൃദയ എന്ന സിനിമയിൽ എന്തുകൊണ്ടാണ് ധ്യാൻ ശ്രീനിവാസനെ അഭിനയിപ്പിക്കാതിരുന്നതു എന്ന അവതാരികയുടെ ചോദ്യത്തിന് രസകരം ആയ മറുപടി ആയിരുന്നു അവരിൽ നിന്നും വന്നത് ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,