കടുവയിൽ പൃത്വിരാജിനൊപ്പം മോഹൻലാൽ വരുന്നു ഞെട്ടലോടെ ആരാധകർ ,

മലയാള സിനിമ പ്രേക്ഷകരെ ഏലം ഞെട്ടിക്കുന്ന ഒരു വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്നത് , പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. സിനിമയുടെ രണ്ടാം ടീസർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ജൂൺ 30 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ കടുവയിൽ മോഹൻലാലും അതിഥി വേഷത്തിൽ എത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ബോളിവുഡ് താരം വിവേക് ഒബ്റോയ് പ്രതിനായകനായി എത്തുന്ന ചിത്രത്തിൽ സായ് കുമാർ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, രാഹുൽ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവർ മറ്റു വേഷങ്ങളിൽ എത്തുന്നു.

ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന മലയാള ചിത്രമാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് നിർമാണം. എന്നാൽ ചിത്രത്തിൽ മോഹൻലാൽ വരുന്നു എന്ന വാർത്ത ആണ് ആരാധകർക്ക് ഇടയിൽ വലിയ ഒരു ആവേശം ഉണ്ടാക്കിയത് , ചിത്രത്തിന്റെ ട്രൈലെർ വളരെ അതികം ശ്രെദ്ധ നേടിയ ഒന്ന് തന്നെ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,