ലാലേട്ടന്റെ നായിക തെരുവില്‍ സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്ന് നടി ഐശ്വര്യ

മോഹൻലാൽ നായകനായ സൂപ്പർ ചിത്രം നരസിംഹത്തിലെ വികൃതിപ്പെൺകൊടിയെ സിനിമാസ്വാദകർ മറക്കാനിടയില്ല. പ്രജ, ബട്ടർഫ്ലൈസ്, സത്യമേവ ജയതേ, ഫയർ, അഗ്നിനക്ഷത്രം, നോട്ട്ബുക്ക് തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ ഐശ്വര്യ ഭാസ്‌കർ, ബിഗ് സ്‌ക്രീനിൽ നിന്ന് മലയാളത്തിലും തമിഴിലുമൊക്കെയായി ഒത്തിരി സീരിയലുകളിലും വേഷമിട്ടു.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നു തന്റെ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് തരം ഇപ്പോൾ . തമിഴ് നാട്ടിലെ ഒരു വർത്തമാധ്യമത്തി നൽകിയ ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം വെളിപ്പെടുത്തിയത് , നടി ലക്ഷ്മിയുടെ മകൾ കൂടിയായ ഐശ്വര്യ കുറച്ച് കാലങ്ങളായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്. ജോലിയില്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നും അതിൽ തനിക്ക് സന്തോഷം മാത്രമേയുള്ളുവെന്നും ഐശ്വര്യ പറയുന്നു.”എനിക്ക് ജോലിയില്ല. സാമ്പത്തികമായി ഒന്നുമില്ല.

തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തിൽ ഞാൻ മാത്രമേയുള്ളൂ. മകൾ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസിൽ ജോലി തന്നാൽ അതും ഞാൻ സ്വീകരിക്കും.അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാൻ തിരികെപ്പോകും- ഐശ്വര്യ പറഞ്ഞു.തനിക്ക് സിനിമകൾ ചെയ്യാൻ താൽപര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ കൂട്ടിച്ചേർത്തു. മലയാളത്തിൽ നിരവധി സിനിമകളിൽ തരാം അഭിനയിച്ചിട്ടുമുണ്ട് കൂടുതൽ അറിയാൻ വീഡിയോ കാണുക ,