ഷിബു ബേബി ജോണിന്റെ കമ്പനിനിർമ്മാണകമ്പനിയുടെ ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു.

1963 ൽ പപ്പാച്ചൻ തുടങ്ങിവെച്ച കേരള സീ ഫുഡ്‌സ് എന്ന സമുദ്രോൽപ്പന്ന കയറ്റുമതിസ്ഥാപനത്തിൽ നിന്ന് കിങ്ങ്‌സ് ഗ്രൂപ്പെന്ന പേരിൽ വ്യവസായത്തിന്റെ പല വഴികളിലേക്ക് ഞങ്ങൾ നടന്നുകയറി. എന്നാൽ ഇപ്പോൾ സിനിമാ നിർമാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ജോൺ ആന്റ് മേരി ക്രിയേറ്റിവ് പ്രൈവറ്റ് ലിമിറ്റഡ്‌ എന്ന് പേരിട്ടിരിക്കുന്ന ഷിബു ബേബി ജോണിന്റെ നിർമാണ കമ്പനി നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്തു. സ്വന്തം നിർമാണ കമ്പനിയിലൂടെ ജീവിതഗന്ധിയായ നല്ല സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു.
സിനിമ എന്നും എന്നെ ഇഷ്ടപ്പെടുത്തിയിട്ടേയുള്ളൂ.

കുട്ടിക്കാലത്ത് അമ്മയ്‌ക്കൊപ്പം സിനിമാകൊട്ടകയിൽ സിനിമാകാണാൻ തുടങ്ങിയതാണ്. അതിപ്പോഴും തുടരുന്നു. എന്ത് തിരക്കുകളുണ്ടായാലും നല്ല സിനിമകൾ വന്നാൽ ഇപ്പോഴും കാണാൻ മറക്കാറില്ല.John and Mary Creative ന്റെ ലോഗോ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇന്ന് പ്രകാശനം ചെയ്തു.നിങ്ങളുടെ കാഴ്ചാശീലങ്ങളിലേക്ക് ജീവിതഗന്ധിയായ നല്ല സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം’. ഷിബു ബേബി ജോൺ പറയുന്നു.
കൂടുതൽ അറിയാൻ വീഡിയോ കാണുക ,