മോഹൻലാലിൻറെ ഞെട്ടിക്കുന്ന തീരുമാനം, ആരാധകർ സന്തോഷത്തിൽ..

കഴിഞ്ഞ ഏതാനും നാളുകളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്നായിരുന്നു, മോഹൻലാലും, ടിനു പാപ്പച്ചനും ഒരുമിച്ച് ഒരു ചിത്രം ഒരുങ്ങുന്നു എന്നത്. നിർമിച്ച ചിത്രങ്ങൾ എല്ലാം തന്നെ മികച്ചതാക്കി മാറ്റിയ സംവിധായകരിൽ ഒരാളാണ് ടിനു പാപ്പച്ചൻ. അജഗജാന്തരം എന്ന മാസ്സ് ആക്ഷൻ ചിത്രം ആയിരുന്നു അവസാനമായി എത്തിയത്.

മികച്ച പ്രതികരണം തന്നെ ചിത്രത്തിന് ലഭിക്കുകയും ചെയ്തു. ഇതുവരെ മോഹൻ ലാൽ ചെയ്താ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായതും, ഒരുപാട് പ്രത്യേകതകൾ ഉള്ള തിരക്കഥയുമായി എത്തുന്ന ഒരു ചിത്രത്തിൽ മോഹൻലാലും ടിനു പാപ്പച്ചനും ഒന്നുകുന്നു എന്ന വാര്ത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

ഒഫീഷ്യൽ അന്നൗൺസ്‌മെന്റ് ഉടൻ തന്നെ ഉണ്ടാകും എന്നാണ് സിനിമ നിരൂപകനായ ശ്രീധർ പിള്ളൈ ട്വിറ്ററിലൂടെ പങ്കുവച്ചത്. യുവ സംവിധായകൻ ഒരുക്കുന്നു ചിത്രത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്നു എന്ന വാർത്ത മാത്രമേ ട്വിറ്ററിൽ പങ്കുവച്ചിട്ടുള്ളു, എങ്കിലും ആരാധകർ പ്രതീക്ഷിക്കുന്നത്, ടിനു പാപ്പച്ചനുമായുള്ള ഒരു മാസ്സ് ചിത്രമാണ്. ഈ ചിത്രത്തിന് മുൻപായി ലാലേട്ടൻ സംവിധാനം ചെയ്യുന്ന ബറോസും, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമും അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. പ്രേക്ഷകർ പ്രതീക്ഷിക്കുന്ന രീതിയിൽ ഉള്ള മികച്ച ചിത്രതന്നെ ആയിരിക്കും ഇനി റിലീസ് ചെയുന്നത് എന്ന് പ്രതീക്ഷിക്കാം..