ബാഹുബലിയെ വിക്രം തകർത്തു, ബോളിവുഡിലും വിക്രം തന്നെ മുൻപിൽ.. – Vikram Movie Collection Record

2022 ൽ സിനിമ പ്രേക്ഷകരെ ഏറെ ഹരം കൊള്ളിച്ച രണ്ട് ചിത്രങ്ങൾ ആയിരുന്നു RRR ഉം KGF ചാപ്റ്റർ 2 ഉം. റിലീസ് ചെയ്താ നാൾ മുതൽ തീയേറ്ററുകൾ നിറഞ്ഞൊഴുകിയ രണ്ട് സൗത്ത് ഇന്ത്യൻ ചിത്രങ്ങൾ ആയിരുന്നു രണ്ടും. എക്കാലത്തെയും മികച്ച ബോക്സ് ഓഫീസിൽ റെക്കോർഡുകൾ എല്ലാം തകർത്ത രണ്ട് ചിത്രങ്ങൾ ആയിരുന്നു ഇവ. സൗത്ത് ഇന്ത്യൻ സിനിമകൾ ആണെങ്കിൽ പോലും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങൾ എന്ന ലിസ്റ്റിൽ ഈ രണ്ട് ചിത്രങ്ങൾ ഇടം നേടി. bollywood കളക്ഷൻ റെക്കോര്ഡുകളിലും ഈ സൗത്ത് ഇന്ത്യൻ ചിത്രങ്ങൾ മുന്നിൽ എത്തിയിരുന്നു.

എന്നാൽ അതെ സമയം ബോളിവുഡിൽ എടുത്ത് പറയാനാവുന്ന മികച്ച ചിത്രങ്ങൾ ഒന്നും തന്നെ ഇല്ല എന്നാണ് സത്യം. ഈ അടുത്തിടെ ഇറങ്ങിയ ബോളിവുഡ് ചിത്രങ്ങൾ എല്ലാം തന്നെ വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്ന തീയേറ്ററുകളിൽ നിന്നും മാറ്റേണ്ട അവസ്ഥയാണ് ഉണ്ടായത്. നിർമാതാക്കൾക്ക് വലിയ നഷ്ടങ്ങൾ ഉണ്ടാകാനും ഇത്തരം ചിത്രങ്ങൾ കാരണമായിരുന്നു. എന്നാൽ അതെ സമയം ഇന്ത്യ ഒട്ടാകെ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് വിക്രം.

ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രം എന്ന റെക്കോർഡ് ഇപ്പോൾ കമൽ ഹാസൻ നായകനായി എത്തിയ വിക്രമിനാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്താ വിക്രം കേരളത്തിലും മികച്ച കളക്ഷൻ നേടിയിരുന്നു. ബാഹുബലി എന്ന ചിത്രത്തിന്റെ റെക്കോർഡാണ് വിക്രം എന്ന ചിത്രം ഇപ്പോൾ മാറിക്കടിന്നായിരിക്കുന്നത്. ആദ്യ ആഴ്ചയിൽ തന്നെ ചിത്രത്തിന് 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു..

#Vikram Movie Collection Record