സെക്കൻഡ് ഹാൻഡ് ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്,

പുതിയ തലമുറ മലയാള സിനിമ നടന്മാരിൽ വാഹനക്കമ്പം ഇല്ലാത്തവർ വിരളമാണ്. ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ആസിഫ് അലി, ടോവിനോ തോമസ്, നിവിൻ പോളി എന്നിവർക്കെല്ലാം നിരവധി കാറുകളുണ്ട്. കൂട്ടത്തിൽ വ്യത്യസ്തമാണ് നടൻ പൃഥ്വിരാജിന്റെ വാഹന ശേഖരം. 2002-ൽ യുവനടനായി മലയാള സിനിമയിലെത്തി പിന്നീട് തികവുള്ള ഒരു നടനായി വളർന്ന പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ പിന്നണി ഗായകനും, നിർമാതാവും ഏറ്റവും ഒടുവിൽ മലയാളത്തിലെ ഏറ്റവും വലിയ പണംവാരി പടത്തിന്റെ സംവിധായകൻ കേരളത്തിലെ പ്രമുഖ ആഡംബര പ്രി ഓൺഡ് കാറുകളുടെ വിതരണക്കാരായ റോയൽ ഡ്രൈവിൽ (Royal Drive) നിന്നാണ് പൃഥ്വിരാജ് ഉറുസ് സ്വന്തമാക്കിയത്.

നിലവിൽ റേഞ്ച് റോവർ, പോർഷെ കെയ്ൻ, ഔഡി, ബിഎംഡബ്ല്യു, ലംബോർഗിനി തുടങ്ങിയവ ഉൾപ്പെടെ അത്യാഡംബര കാറുകളുടെ ഒരു ശേഖരം തന്നെ മലയാളികളുടെ പ്രിയ താരത്തിനുണ്ട്. പൃഥ്വിരാജ് ഉപയോഗിച്ചിരുന്ന ഹുറാകാൻ 2000 താഴെ കിലോമീറ്റർ മാത്രമാണ് ഡ്രൈവ് ചെയ്തത്. ഇത് കൈമാറിയാണ് ഉറുസിനെ സ്വന്തമാക്കിയത്.
ലോകത്തിലെ തന്നെ ഏറ്റവും വേഗതയുള്ള എസ്‌യുവികളിലൊന്നാണ് ലംബോർഗിനിയുടെ . 3.6 സെക്കൻഡ് കൊണ്ട് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ഈ മോഡലിന് മണിക്കൂറിൽ 305 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ കഴിയും , .