ബറോസ് കഴിഞ്ഞു ഇനിയൊരു പടം ലാൽ സാർ ഡയറക്ട് ചെയ്യുമെന്ന് തോന്നുന്നില്ല സന്തോഷ് ശിവൻ പറഞ്ഞത് ഇങ്ങനെ

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്. മോഹൻലാൽ എന്ന സംവിധായകനെ കുറിച്ച് ചിത്രത്തിന്റെ ക്യാമറാമാൻ കൂടിയായ സന്തോഷ് ശിവൻ പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.ബറോസിന് ശേഷം മോഹൻലാൽ ഇനിയൊരു സിനിമ സംവിധാനം ചെയ്യാൻ സാധ്യതയില്ലെന്നാണ് സന്തോഷ് ശിവൻ പറയുന്നത്. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലാൽ സാറിനെ എനിക്ക് ഒരുപാട് വർഷമായിട്ട് അറിയാം. പണ്ടൊക്കെയാണെങ്കിൽ പടമെടുത്ത് ഞാനുമായി മത്സരിക്കുകയൊക്കെ ചെയ്യും. പാൻഡമിക് സമയത്ത് അദ്ദേഹം വീട്ടിൽ ഇരുന്ന് ഓരോ പടമെടുത്ത് എനിക്ക് അയച്ചുതരും.പിന്നെ ത്രിഡിക്ക് ഒരുപാട് ലൈറ്റൊക്കെ വേണം. നമ്മൾ വിചാരിക്കുന്നതുപോലെ സാധാരണ ക്യാമറയിൽ ഷൂട്ട് ചെയ്യുന്നത് പോലെയല്ല കാര്യങ്ങൾ. ലാൽ സാർ ഒരു വിഷ്വൽ ഡയരക്ടറാണ്.

അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുന്നത് ഇന്ററസ്റ്റിങ് ആണ്. പിന്നെ ചാലഞ്ചസ് എനിക്കും ഇഷ്ടമാണ്.സന്തോഷ് ശിവൻ പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ഇന്ത്യയിൽ ആദ്യത്തെ 3D ചിത്രം ഒരുക്കിയ ജിജോ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ,എന്നാൽ ഈ ചിത്രത്തിൽ മോഹൻലാൽ ഒരു ഭൂതത്തിന്റെ വേഷത്തിൽ ആണ് അഭിനയിക്കുന്നത് , ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോളും പുരോഗമിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,