കല്യാണ ദിവസം തന്നെ മാജിക് പ്ലാനെറ്റിൽ മഞ്ജരി ചെയ്തത് കണ്ടോ വലിയ മനസുള്ളവർക്കെ ഇത് പറ്റു

മലയാളസിനിമ ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരൻ. തിരുവനന്തപുരം കഴക്കൂട്ടത്ത് എസ്എഫ്എസ് സൈബർ പാർക്കിൽ വച്ചായിരുന്നു വിവാഹം.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. നടൻ സുരേഷ് ഗോപിയും ഗായകൻ ജി വേണുഗോപാലും കുടുംബത്തോടൊപ്പം ചടങ്ങിൽ പങ്കെടുത്തു. വിവാഹ ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമാണ് വിരുന്ന് സൽക്കാരം ഒരുക്കിയിരിക്കുന്നത്.

നേരത്തെ വിവാഹ ഒരുക്കങ്ങളുടെ വീഡിയോയും മഞ്ജരി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. നിരവധി പേരാണ് ഗായികയ്ക്ക് വിവാഹ ആശംസകളുമായി എത്തുന്നത്. എന്നാൽ ഇപ്പോൾ ഈ കല്യാണത്തിന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി നിൽക്കുന്നത് എന്നാൽ ഇങ്ങനെ ഒരു കല്യാണം ആഘോഷം എല്ലാ മലയാള പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു നിരവധി ആളുകൾ ആണ് ഇവർക്ക് ആശംസകൾ അറിയിച്ചത് ,