ചാനലുകാരെ കണ്ട് ഇറങ്ങിയോടിയത് കണ്ടോ ഷൈന്‍ ടോം ചാക്കോ വീഡിയോ

മലയാള സിനിമയിലെ യുവതാരമാണ് ഷൈൻ ടോം ചാക്കോ . സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ മാധ്യമപ്രവർത്തകരെ കണ്ട് ഷൈൻ ഓടുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘പന്ത്രണ്ട് എന്ന സിനിമയുടെ ഷോ കണ്ടിറങ്ങുന്നതിനിടെ ആയിരുന്നു സംഭവം. ജനങ്ങളോട് സിനിമയെ കുറിച്ചുള്ള അഭിപ്രായം ചോദിക്കാനെത്തിയതായിരുന്നു മാധ്യമ പ്രവർത്തകർ. ഇതിനിടെയാണ് ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഷൈൻ മാധ്യമങ്ങളെ കാണാതെ തിയറ്ററിൽ നിന്നും പുറത്തേക്ക് ഓടിയത്. കാര്യമെന്തന്നറിയാതെ ചില മാധ്യമപ്രവർത്തകരും ഷൈൻ ടോമിന്റെ പുറകെ ഓടി.

തിയറ്ററിന് ചുറ്റും ഓടിയ താരം റോ​ഡിലേക്ക് ഇറങ്ങി വീണ്ടും ഓടുകയായിരുന്നു. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,ഷൈൻ ടോം ചാക്കോ, വിനായകൻ, ദേവ് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പന്ത്രണ്ട്. സ്കൈ പാസ് എന്റർടൈൻമെന്റിന്റെ ബാനറിൽ വിക്ടർ എബ്രഹാം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കർ നിർവ്വഹിക്കുന്നു. കുടുതൽ അറിയാൻ വീഡിയോ കാണുക ,