മമ്മൂട്ടിയുടെ റോഷാക്കിന് കലക്ഷൻ കുറയും ചർച്ചകൾ ഇങ്ങനെ നടക്കുന്നു ,

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി – നിസ്സാം ബഷീർ ത്രില്ലർ ചിത്രം റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ നെറ്റ്‌വർക്കുകളിൽ കൂടി റിലീസ് ചെയ്തു. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രത്തിന് റോഷാക്ക് എന്നാണ് പേര്. മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ത്രില്ലർ ചിത്രത്തിന്റെ നിർമാണം.

സിനിമയുടെ ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശത്തുമായി പുരോഗമിച്ചു വരികയാണ്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബ്ദുൾ ആണ് തിരക്കഥ. നിമീഷ് രവിയാണ് ഛായാഗ്രഹണം.