ബറോസുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുകൾ ഇങനെ

മോഹൻലാൽ ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ബറോസിൻറെ അടുത്ത ഷെഡ്യൂൾ തായ്‌ലൻഡിൽ. ഷൂട്ടിങ്ങിനായി മോഹൻലാൽ തായ്‌ലൻഡിൽ എത്തിയിട്ടുണ്ട്. ചിത്രത്തിൻറെ കേരളത്തിലെ ഗോവയിലെയും ഷൂട്ടിംഗ് നേരത്തെ പൂർത്തിയായിരുന്നു മോഹൻലാൽ തന്നെ ടൈറ്റിൽ വേഷത്തിൽ എത്തുന്ന ചിത്രത്തിന് മാസങ്ങളോളം നീളുന്ന പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും ആവശ്യമായി വരും. . 3ഡിയിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ ക്യാമറാമാൻ സന്തോഷ് ശിവനാണ്. ജിജോ പുന്നോസിൻറെ തിരക്കഥയിൽ ഒരുക്കുന്ന ചിത്രം ഏറെയും സ്റ്റുഡിയോയിലാണ് ചിത്രീകരിക്കുന്നത്, നവോദയയുമായി സഹകരിച്ചാണ് ഈ ബിഗ് ബജറ്റ് സിനിമ യാഥാർത്ഥ്യമാക്കുന്നത്.

ആശിർവാദ് സിനിമാസ് ആണ് പ്രധാന നിർമാതാക്കൾ. മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും. ‘ബറോസ്സ് ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’ പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചനയാണെന്നാണ് മോഹൻലാൽ വിശേഷിപ്പിക്കുന്നത്. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാന്നൂറിലധികം വർഷങ്ങളായി അയാൾ അത് കാത്ത് സൂക്ഷിക്കുന്നു. യഥാർത്ഥ പിന്തുടർച്ചക്കാർ വന്നാൽ മാത്രമേ അത് കൈമാറുകയുള്ളൂ. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ. ഷൂട്ടിങ് പൂർത്തിയാവാൻ പോവുന്നു എന്ന വിവരങ്ങൾ ആണ് പുറത്തു വരുന്നത് അവസാന ഭാഗം ഷൂട്ട് ചെയ്യാൻ പോർച്ചുഗില്ലിൽ പോവും എന്ന റിപ്പോർട്ടുകളും വരുന്നു ,