സുരേഷ്‌ഗോപിക്ക് വമ്പൻ സർപ്രൈസ്‌ ജന്മദിന ആഘോഷം ഒരുക്കി താരസംഘടനയും ലാലേട്ടനും

AMMA ജനറൽ ബോഡി യോഗത്തിനിടെ തൻറെ 64-ാം പിറന്നാൾ ആഘോഷിച്ച് നടൻ സുരേഷ് ഗോപി. മോഹൻലാലും മമ്മൂട്ടിയുമടക്കം പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യത്തിൽ കേക്ക് മുറിച്ചായിരുന്നു ആഘോഷം. കുടുംബസമേതമാണ് സുരേഷ് ഗോപി യോഗത്തിൽ പങ്കെടുക്കാനെത്തിയത്. പിറന്നാൾ ആഘോഷത്തിൻറെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
സുരേഷ് ഗോപിയുടെ കരിയറിലെ 254-ാമത് ചിത്രമായ ഹൈവേ 2 ഇന്നലെ സംവിധായകൻ ജയരാജ് പ്രഖ്യാപിച്ചിരുന്നു. 1995 ൽ പുറത്തിറങ്ങിയ ഹൈവേ ഒന്നാം ഭാഗം കേരളത്തിൽ 100 ദിവസത്തിലധികം പ്രദർശിപ്പിച്ച ചിത്രമാണ് .

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ചിത്രം വമ്പൻ വിജയം തേടി. കേരളത്തിന് പുറത്ത് സുരേഷ് ഗോപിയുടെ മാർക്കറ്റ് ഉയരാൻ ഹൈവേ കാരണമായി. ശ്രീധർ പ്രസാദ് എന്ന റോ ഏജൻറിൻറെ വേഷമാണ് സിനിമയിൽ സുരേഷ് ഗോപി അവതരിപ്പിച്ചത്. ഭാനുപ്രിയയാണ് നായികയായെത്തിയത്.
അഞ്ച് വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ 2020ലാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് തിരികെയെത്തിയത്.