ഇവരുടെ ഒരു മോഹൻലാൽ സിനിമയും വരുന്നുണ്ട് സുരേഷ് ഗോപി പാൻ ഇന്ത്യൻ ലെവലിലേക്ക് റോബിൻ നായകനാവും

മലയാളത്തിൽ പുതിയ സിനിമകൾ ഓരോ ദിവസവും പ്രഖ്യാപിച്ചു കൊണ്ടരിക്കുകയാണ് , അതിൽ ഇപ്പോൾ ഒരു ചിത്രത്തിന്റെ വിശേഷം ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറിയിരിക്കുന്നതു , ബിഗ് ബോസ് മലയാളം സീസൺ 4 മത്സരാർഥികളിൽ ജനപ്രീതിയിൽ മുൻനിരയിലുള്ള ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിലേക്ക്. പ്രമുഖ നിർമ്മാതാവ് സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിൻ സിനിമാഭിനയത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്. എസ്ടികെ ഫ്രെയിംസിൻറെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ 14-ാമത്തെ ചലച്ചിത്ര സംരംഭമാണ്.

അനൌൺസ്‍മെൻറ് പോസ്റ്റർ പങ്കുവച്ചുകൊണ്ട് ബിഗ് ബോസ് അവതാരകൻ കൂടിയായ മോഹൻലാൽ ആണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.ഡോ. റോബിൻ രാധാകൃഷ്ണനെ അവതരിപ്പിക്കുന്ന എസ്ടികെ ഫ്രെയിംസ് നിർമ്മാണ സംരംഭം എന്നല്ലാതെ ചിത്രം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അനൌൺസ്‍മെൻറ് പോസ്റ്ററിൽ ഇല്ല. പോസ്റ്റർ പങ്കുവച്ചുകൊണ്ട് സന്തോഷ് ടി കുരുവിള സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ- ഡോ. റോബിൻ രാധാകൃഷ്ണൻ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട് അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാൻ കഴിഞ്ഞു എന്നതും ചെറിയ കാര്യമല്ല. സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരിക തന്നെ ചെയ്യും. ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിക്കും. തീർച്ഛയായും പുതുതലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമേ വിനോദ വ്യവസായത്തിന് മുൻപോട്ട് പോകാനാവൂ, സന്തോഷ് ടി കുരുവിള കുറിച്ചു.