ഇതൊക്കെ കേട്ടിട്ടും സംഘടനയുടെ പ്രസിഡന്റായ മോഹൻലാൽ അത് തിരുത്തിയില്ല

മലയാള സിനിമ താര അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിന്റെ വാക്കുകൾക്ക് ആണ് ഇപ്പോൾ പലരും വിമർശനം ഉയർത്തിയത് ,
അമ്മ ക്ലബ് അല്ല ചാരിറ്റബിള്‍ സംഘടനയെന്ന് കെ ബി ഗണേഷ്‌കുമാര്‍ . സംഘടനയില്‍ നിന്ന് ദിലീപ് രാജിവെച്ചത് പോലെ വിജയ് ബാബു രാജിവെയ്ക്കണം. നടപടിക്രമങ്ങള്‍ എല്ലാവര്‍ക്കും ബാധകമെന്നും ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു. അമ്മ ക്ലബെന്ന ഇടവേള ബാബു പറഞ്ഞ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. അതേസമയം അമ്മ ക്ലബാണെന്ന് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ മൗനം പാലിച്ചത് ശരിയായില്ലെന്നും ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അമ്മ ക്ലബായെന്ന് ഇടവേളബാബു പ്രഖ്യാപിച്ചാല്‍ താന്‍ അമ്മയില്‍ നിന്ന് രാജിവെക്കും-ഗണേഷ്‌കുമാര്‍ പറഞ്ഞു.ദിലീപ് സംഘടനയില്‍ നിന്ന് രാജിവച്ചിരുന്നു. ദിലീപ് രാജിവെച്ചത് പോലെ വിജയ് ബാബു രാജിവെയ്ക്കണം. അമ്മയുടെ മെമ്പര്‍ഷിപ്പ് ഫീസ് വര്‍ധിപ്പിച്ചതിനെയും ഗണേഷ്‌കുമാര്‍ വിമര്‍ശിച്ചു. അമ്മയിലെ അംഗങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ ധാരാളമുണ്ട്. ഷമ്മി തിലകന്‍ ഇതിനോട് പ്രതികരിച്ചതും ആണ് , എന്നാല്‍ ഷമ്മിതിലകന്‍ ജനറല്‍ബോഡിയുടെ വീഡിയോ പുറത്തുവിട്ടത് ശരിയായില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,