ലാലേട്ടനെയും പൃഥ്വിരാജിനെയും കുറിച്ച് ഷാജി കൈലാസ് പറയുന്നത് കേട്ടോ

കടുവാക്കുന്നേൽ കുറുവച്ചന്റെ കഥയാണ് ‘കടുവ’. പൃഥ്വിരാജ് ആണ് യഥാർഥ കടുവ. എന്നാൽ വില്ലൻ വേഷത്തിലെത്തുന്ന വിവേക് ഒബ്റോയിയും കടുവയെ തോൽപിക്കുന്ന ശൗര്യത്തിന് ഉടമയാണെന്നു സംവിധായകൻ ഷാജി കൈലാസ് പറയുന്നു.ശരിക്കും രണ്ടു കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ ചിത്രം.തൊണ്ണൂറുകളിൽ പാലായിൽ നടക്കുന്ന കഥയാണ് ഇത്.പാലാക്കാരും ഒരേ പള്ളിയിലെ അംഗങ്ങളുമായ രണ്ടു പേർ. യുവ പ്ലാന്റർ കുറുവച്ചനായി പൃഥ്വിരാജും ഐപിഎസ് ഉദ്യോഗസ്ഥൻ ജോസഫ് ചാണ്ടിയായി വിവേക് ഒബ്റോയിയും എത്തുമ്പോൾ പതിവ് ഷാജി കൈലാസ് സിനിമകളിലെ പോലെ സ്ക്രീനിൽ തീപ്പൊരി ചിതറും. അതിനായി 5 സംഘട്ടന രംഗങ്ങൾ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.സംഘട്ടന രംഗങ്ങളിൽ പൃഥ്വിരാജ് പ്രകടനം അത്ഭുതപ്പെടുത്തുന്നതാണെന്നും പണ്ട് മോഹൻലാൽ സിനിമകളിലെ ഫൈറ്റ് രംഗങ്ങളിൽ അദ്ദേഹം കാട്ടിയിരുന്ന എനർജിയാണ് പൃഥ്വിരാജിൽ കണ്ടതെന്നും ഷാജി പറയുന്നു.

പതിവു ഷാജി കൈലാസ്‍ ചിത്രങ്ങളിൽ നിന്നു വ്യത്യസ്തമായി 3 പാട്ടുകളും ഉണ്ട്.8 വർഷത്തിന് ശേഷം ആണ് ഷാജി കൈലാസ സംവിദാനം ചെയുന്ന ഒരു സിനിമ മലയാളത്തിൽ ഇറങ്ങുന്നത് , ഷാജി കൈലാസ സംവിധാനം ചെയുന്ന നാല്പത്തിയേഴാമത്തെ ചിത്രം ആണ് കടുവ , അതുപോലെ തന്നെ മോഹൻലാലും ആയി ഒരു സിനിമയും ഷാജി കൈലാസ ഒരുക്കുന്നു , അലോൺ എന്ന ചിത്രം ആണ് അത്, ott റിലീസ് ആയി ഒരുങ്ങുന്നു എന്നാണ് പറയുന്നത് , 12 വർഷത്തിന് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ഒരു ചിത്രം ആണ് ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത് ,