ജാസ്‌മിന്‌ റോബിൻ കൊടുത്ത മറുപടി ബിഗ് ബോസ് അവസാനത്തിലേക്ക്

ബിഗ്ഗ്ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെ ഉടൻ പ്രേക്ഷകരുടെ മുന്നിലേക്ക്. ബിഗ് ബോസ് മലയാളം നാലാം സീസൺ അതിന്റെ ക്ലൈമാക്സിലേക്ക് അടുക്കുകയാണ്. ആഘോഷ ആരവങ്ങളുടെ ഗ്രാൻഡ് ഫിനാലെയ്ക്ക് ഇനി നാലു ദിനങ്ങളുടെ കാത്തിരിപ്പ്. ജൂലൈ മൂന്ന് ഞായറാഴ്ചയാണ് ബിഗ് ബോസ് സീസൺ നാലിന്റെ ഗ്രാൻഡ് ഫിനാലെ സംപ്രേഷണം ചെയ്യുക. ആരാവും ഈ സീസണിലെ വിജയി എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.റിയാസ് സലിം, ദിൽഷ പ്രസന്നൻ, ലക്ഷ്മി പ്രിയ, ധന്യ മേരി വർഗീസ്, സൂരജ് തേലക്കാട്, ബ്ലെസ്‌ലി എന്നിവരാണ് ഇപ്പോൾ ബിഗ് ബോസ് വീടിനകത്ത് ഉള്ളത്. 20 മത്സരാർത്ഥികൾ ഉണ്ടായിരുന്ന ഷോയിൽ നിന്നും പലഘട്ടങ്ങളിലായി 14 പേർ പടിയിറങ്ങി. ഫിനാലെയ്ക്ക് മുൻപെ ഒരാൾ കൂടി വരുംദിവസങ്ങളിൽ ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങും.

വോട്ടിംഗിൽ ഇപ്പോൾ ഏറ്റവും പിറകിലുള്ള വ്യക്തിയാവും മിക്കവാറും ഷോയിൽ നിന്നു പുറത്തുപോവുക, അതോ വോളന്റർലി എക്സിറ്റ് വഴിയാണോ ആറാമത്തെ മത്സരാർത്ഥിയെ എവിക്റ്റ് ചെയ്യുക എന്നൊന്നും ഇപ്പോഴും വ്യക്തമല്ല. ബിഗ് ബോസ് ഓഫർ ചെയ്യുന്ന വലിയൊരു തുക സ്വീകരിച്ച് സ്വന്തം ഇഷ്ടപ്രകാരം ഷോ വിട്ട് പോവാനുള്ള അവസരമാണ് വോളന്റർലി എക്സിറ്റ് മത്സരാർത്ഥികൾക്ക് നൽകുക.റിയാസ് സലിം, ദിൽഷ പ്രസന്നൻ, ലക്ഷ്മി പ്രിയ, ധന്യ മേരി വർഗീസ്, ബ്ലെസ്‌ലി എന്നിവർ ഫൈനൽ ഫൈവിലുണ്ടാവുമെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. എന്നാൽ ഇപ്പോൾ റോബിൻ പറയുന്ന കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച , ബിഗ് ബോസ് താരങ്ങൾക് ആശംസകൾ അറിയിച്ചിരിക്കുകയാണ് റോബിൻ ,