പ്രൊജക്റ്റ് കെ!അമിതാബച്ചൻ , ദുൽഖർ, പൃഥ്വിരാജ്, ഫഹദ് ഇനി ഇവരെ തൊടാൻ കഴിയില്ല

പ്രഭാസിനൊപ്പം ബോളിവുഡ് താരം അമിതാഭ് ബച്ചൻ അഭിനയിക്കുന്ന ചിത്രമാണ് ‘പ്രൊജക്റ്റ് കെ’. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ ഭാഗമാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. കഴിഞ്ഞ ദിവസം പ്രൊജക്റ്റ് കെ ഓഫീസ് ഉദ്ഘാടനത്തിന് ദുൽഖറും ഭാഗമായിരുന്നു. പ്രഭാസ്, അമിതാഭ് ബച്ചൻ, നാഗ് അശ്വിൻ, എന്നിവർക്കൊപ്പം നാനിയും പ്രശാന്ത് നീലും ഉദ്ഘാടനത്തിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്. നാനിയും സിനിമയുടെ ഭാഗമാകും എന്ന സൂചനയുമുണ്ട്. എന്നാൽ സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്നും യാതൊരു ഔദ്യോഗിക പ്രഖ്യാപനവും വന്നിട്ടില്ല.

‘പ്രൊജക്റ്റ് കെ’യിൽ ദീപിക പദുകോൺ ആണ് നായിക. സാങ്കൽപ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രമെന്നാണ് സൂചന. മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം വൈജയന്തി ഫിലിംസ് ആണ് നിർമ്മിക്കുന്നത്.
ഈ ചിത്രത്തിൽ ദുൽഖർ ഒരു ഭാഗം ആവുന്നു എന്ന റിപ്പോർട്ടുകളും വരുന്നു , മറ്റു പല ഭാഷകളിലും ചിത്രം ഒരുങ്ങുന്നു , വലിയ ഒരു ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം ആണ് ഇത് , പ്രേക്ഷകർ എല്ലാവരും ഒരു വലിയ ആകാംക്ഷയിൽ തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,