Latest news and updates

കടുവ റിലീസ് പ്രതിസന്ധി നീളുന്നു! റിലീസ് ഇനിയും നീണ്ട് പോകുമോ കാര്യങ്ങളുടെ പോക്ക് ഇങ്ങനെ

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ റിലീസ് മാറ്റി എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത് . ഈ മാസം മുപ്പതിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ഒരാഴ്ചകൂടി കഴിഞ്ഞ് ജൂലൈ ഏഴിനായിരിക്കും തിയേറ്ററുകളിലെത്തുക. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ചില അപ്രതീക്ഷിത സാഹചര്യങ്ങൾ കൊണ്ട് റിലീസ് ഒരാഴ്ചത്തേക്ക് മാറ്റുകയാണെന്ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പൃഥ്വി പറഞ്ഞു. വലിയ സ്വപ്നങ്ങൾ, വലിയ തടസ്സങ്ങൾ, ശക്തരായ ശത്രുക്കൾ, പോരാട്ടം കൂടുതൽ കഠിനമാണ് എന്നുപറഞ്ഞുകൊണ്ടാണ് പൃഥി തന്റെ കുറിപ്പ് തുടങ്ങുന്നത്.ഷെഡ്യൂൾ ചെയ്ത പ്രകാരം ഞങ്ങൾ എല്ലാ പ്രചാരണ പ്രവർത്തനങ്ങളും തുടരുകയും ഈ മാസ് ആക്ഷൻ എന്റർടെയ്നറിനുള്ള നിങ്ങളുടെ എല്ലാ സ്നേഹത്തിലും പിന്തുണയിലും വിശ്വസിക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ള എല്ലാ ആരാധകരോടും വിതരണക്കാരോടും തിയേറ്റർ ഉടമകളോടും ഞങ്ങൾ അഗാധമായി ക്ഷമ ചോദിക്കുന്നു എന്നും പൃഥ്വി ഫെയ്സ്ബുക്കിൽ കുറിച്ചു.

സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് കടുവ. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്ജി പണിക്കർ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്. ജോസ് കുരുവിനാൽ കുന്നേൽ കുറുവച്ചന്റെ പരാതി കോടതി പരിഗണിക്കാൻ ഇരിക്കുകയാണ് , ഈ സിനിമ തന്നെ അടിസ്ഥാനം ആക്കിയുള്ളതാണ് എന്നും തന്നെയും തന്റെ കുടുംബത്തെയും അവഹേളിക്കാൻ ഉള്ളത് ആണ് എന്നും ആണ് ഈ പരാതിയിൽ ഉള്ളത് ,ഇത് പരിശോധിക്കാൻ ആണ് `ഹൈക്കോടതി സെൻസേർബോർഡിനു അനുമതി തേടിയത് , ചിത്രീകരണം ഉണ്ടായ തർക്കം ആണ് സിനിമയുടെ റിലീസിനെ ഉൾപ്പെടെ ബാധിച്ചിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.