മൈക്കിളപ്പനെ വയലൻസിന് പ്രേരിപ്പിച്ച ആ അമ്മച്ചി ആരെന്നറിയാമോ

ഭീഷ്മ പർവ്വം എന്ന സിനിമയിലെ ഒരു ഹിറ്റ് ആയ ഡയലോഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , ഒരൊറ്റ ചിത്രത്തിലെ പഞ്ച് ഡയലോഗിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടിയതാണ് മേഴ്‌സി ജോർജ്. മമ്മൂട്ടി നായകനായി വെള്ളിത്തിരയിലെത്തിയ ഭീഷ്മ പർവ്വം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഒരമ്മയാണ് മേഴ്‌സി ജോർജ്. ‘മൈക്കിളെ നിനക്കും ഇതുപോലൊരെണ്ണം വാങ്ങിക്കൂടെ, പത്ത് സെക്കന്റിൽ പണിതീരും’ എന്ന് തോക്ക് ചൂണ്ടിക്കൊണ്ട് കാണിച്ചുകൊണ്ട് പറയുന്ന ആ അമ്മയെ ചിത്രം കണ്ട ആരും മറന്ന് കാണില്ല. ചിത്രം കണ്ട് പുറത്തിറങ്ങിയവർ അന്വേഷിച്ച ആ അമ്മ ദാ ഇവിടെയുണ്ട്.

സിനിമയോട് ഏറെ ചേർന്ന് നിൽക്കുന്ന ഒരാൾ കൂടിയാണ് മേഴ്‌സി ജോർജ്. സിനിമയിൽ ഇതുവരെ അഭിനയിച്ചിട്ടെങ്കിലും സിനിമയുടെ പൾസ് സ്വന്തം മകളിലൂടെ തൊട്ടറിഞ്ഞിട്ടുണ്ട് ഈ ‘അമ്മ. കാരണം വർഷങ്ങളോളം മലയാള സിനിമയിൽ നിറഞ്ഞുനിന്ന സുമ ജയറാം എന്ന അഭിനേത്രിയുടെ അമ്മയാണ് മേഴ്‌സി ജോർജ്. ഒപ്പം സംവിധായകൻ അൻവർ റഷീദ് മേഴ്‌സി ജോർജിന്റെ മരുമകനാണ്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടി വേദിയിൽ മത്സരിക്കാൻ എത്തിയിരിക്കുകയാണ് സുമ, ഒപ്പം അഭിനേത്രിയായ ആ അമ്മയും എത്തി. ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടേറിയ കാലങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട് സുമയ്ക്കും അമ്മയ്ക്കും. പിതാവിന്റെ മരണശേഷം ജീവിക്കാൻ ഏറെ ബുദ്ധിമുട്ടിയ സുമ, അഭിനയത്തിലേക്ക് തിരിയുകയായിരുന്നു.