അടിമുടി മാറി ലാലേട്ടന്റെ സ്റ്റീഫൻ നെടുമ്പള്ളി തെലുങ്കിൽ ചിരഞ്ജീവി

തെലുങ്ക് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിരഞ്ജീവി ചിത്രം ‘ഗോഡ്ഫാദർ’ ഫസ്റ്റ് ലുക്ക് പുറത്ത്. മാസായി കാറിൽ നിന്നും ഇറങ്ങുന്ന ചിരഞ്ജീവി കഥാാത്രത്തെ വീഡിയോയിൽ കാണാം. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ വൻ സ്വീകാര്യതയാണ് ഫസ്റ്റ് ലുക്കിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ലൂസിഫറിൻറെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. അതുകൊണ്ട് തന്നെ മലയാളികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ‘ഗോഡ്ഫാദർ’. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ‘ഗോഡ്ഫാദർ’. മോഹൻ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ്. നയൻതാര നായികയാവുന്ന ചിത്രത്തിൽ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു

വിജയ് നായകനായ മാസ്റ്റർ ഉൾപ്പെടെ ക്യാമറയിൽ പകർത്തിയ നീരവ് ഷായാണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. എസ് തമൻ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിർവ്വഹിച്ച സുരേഷ് സെൽവരാജനാണ് കലാസംവിധായകൻ. ബോളിവുഡ് താരം സൽമാൻ ഖാനും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിൽ മഞ്ജുവാരിയർ ചെയ്ത കഥാപാത്രം തെലുങ്കിൽ നയൻ‌താര ആണ് അവതരിപ്പിക്കുന്നത് , ഒരു വമ്പൻ ചിത്രം ആയി തന്നെ ആണ് തെലുങ്കിൽ ഒരുക്കുന്നത് , നിരവധി ആളുകൾ ആണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ കമന്റുകൾ ഇട്ടു വരുന്നത് ,