ഏജന്റ് ഒഫീഷ്യൽ ടീസർ പാപ്പാൻ റിലീസ് തീയതി സ്ഥിരീകരിച്ചു

പാപ്പൻ OTT റിലീസ് തീയതിയും സമയവും ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്ന് നിർമ്മിച്ച പാപ്പൻ 2022 ജൂൺ 10-ന് റിലീസ് ചെയ്യും എന്നാണ് റിപോർട്ടുകൾ , ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സുരേഷ് ഗോപിയെ നായകനാക്കി ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോകുൽ സുരേഷ്, നൈല ഉഷ, നീത പിള്ള, ആശാ ശരത്, കനിഹ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണിത്.നടൻമാരായ സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷുമാണ് യഥാക്രമം എബ്രഹാം മാത്യു മാത്തൻ, മൈക്കിൾ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യമായാണ് അച്ഛനും മകനും ഒരു സിനിമയിൽ ഒന്നിക്കുന്നത്.

ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ‘പാപ്പൻ’ എന്ന ചിത്രത്തിൽ സീനിയർ പൊലീസ് ഓഫീസറുടെ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. അബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് കഥാപാത്രമായി സുരേഷ് ഗോപിയെ അവതരിപ്പിക്കുന്ന ക്യാരക്ടർ ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ നേരത്തെ പുറത്തിറക്കിയിരുന്നു.
കൂടാതെ തെലുങ്ക് ചിത്രം ഗോഡ് ഫാദർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരുന്നു , മലയാളത്തിലെ ലൂസിഫർ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,