അന്ന് മോഹൻലാൽ സൂപ്പർ ഹിറ്റ് ആക്കിയ രീതിയിൽ പൃഥ്വിരാജ് കടുവയുടെ വരുന്നു

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ‘കടുവ’യിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്. പത്ത് മിനിറ്റ് മാത്രം ദൈർഘ്യമുള്ള സീനിലാകും മോഹൻലാൽ പ്രത്യക്ഷപ്പെടുന്നതെന്നാണ് ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’യിലാണ് ഇരുവരും അവസാനമായി ഒരുമിച്ചെത്തിയത്.ഷാജി കൈലാസ് ആണ് ‘കടുവ’ സംവിധാനം ചെയ്യുന്നത്. മോഹൻലാലിനെ കേന്ദ്ര കഥപാത്രമാക്കി ‘എലോൺ’ എന്ന മറ്റൊരു ചിത്രവും ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നുണ്ട്. ഷാജി കൈലാസ് എട്ട് വർഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. വിവേക് ഒബ്‌റോയ്‌യാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജൂൺ 30ന് ചിത്രം തിയേറ്ററുകളിൽ എത്തും.ചിത്രത്തിന് കോടതിയുടെ സ്‌റ്റേ ഉണ്ടായിരുന്നു. കുരുവിനാക്കുന്നിൽ കുറുവാച്ചൻ എന്ന ജോസ് കുറുവാച്ചന്റെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രത്തിനെതിരെ കുറുവാച്ചൻ തന്നെയാണ് ഹർജി നൽകിയത്. ചിത്രം തനിക്ക് മാനസിക വിഷമതകൾ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരുന്നത്.എന്നാൽ മലയാള സിനിമകൾ എന്തെകിലും അതികം ആയി കാണിച്ചാൽ പല വിമർശനകൾക്ക് വഴിവെക്കും എന്നാൽ അന്യ ഭാഷ ചിത്രങ്ങൾ കാണിച്ചാൽ അതിനെ എല്ലാവരും ശരി വക്കുകയും ചെയ്‌തു എന്നതാണ് മലയാള സിനിമയുടെ പ്രതേകത , എന്നാൽ ആ ഒരു ചോദ്യങ്ങൾക്ക് പൃഥ്വിരാജ് മറുപടി കൊടുക്കുകയും ചെയ്തു , ചിത്രത്തിന് ua സർറ്റിഫിക്കറ് ആണ് ലഭിച്ചിരിക്കുന്നു എല്ലാ തടസങ്ങളും മാറ്റി ആണ് റിലീസ് ചെയ്തത് ,