Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ലാലേട്ടൻ ഓണത്തിന് എത്തും മോൺസ്റ്റർ ഹിറ്റ് അടിക്കാൻ

പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖ് ഉദയ കൃഷ്ണ എന്നിവരുടെ തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങുന്ന ചിത്രം ആണ് മോൺസ്റ്റർ ,മോൺസ്റ്റർ പ്രേക്ഷകരിലേക്ക്.പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും ഒന്നിയ്ക്കുമ്പോൾ പുതിയ പ്രതീക്ഷകളാണ്. ഇപ്പോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തു വരുന്നത്.മാർച്ച് 18ന് ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് ലഭിക്കുന്ന വിവരം. തിയേറ്ററുകളിൽ തന്നെ മോൺസ്റ്റർ റിലീസ് ചെയ്യും.ലക്കി സിംഗ് എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ എത്തുന്നത്.പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന് ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് ചിത്രം നിർമിക്കുന്നത്.മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്ററിന്റെ ചിത്രീകരണം പൂർത്തിയായി.

55 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഒറ്റ ഷെഡ്യൂളിലായിരിക്കും സിനിമ ചിത്രീകരിക്കുക എന്ന് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. ലക്കിസിങ്ങ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. തെലുങ്ക് നടൻ മോഹൻ ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് നായിക. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്.അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയാണ് റിലീസ് ചെയ്യാനിരിക്കുന്ന മോഹൻലാലിന്റെ ചിത്രം. ജനുവരി 26ന് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജു അച്ഛനും മകനുമായാണ് എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

Comments are closed.