സ്റ്റീഫൻ നെടുമ്പള്ളി ആയി ചിരം ജീവി തെലുങ്കിൽ

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മലയാള ചിത്രമാണ് ലൂസിഫർ. ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ‘ഗോഡ്ഫാദറി’ ന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്.
ലൂസിഫറിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ ഗോഡ്ഫാദറിൽ അവതരിപ്പിക്കാനെത്തുകയാണ് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാര. ചിത്രത്തിലെ നയൻതാരയുടെ ലുക്ക് സംവിധായകൻ മോഹൻ രാജ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.മഞ്ജു വാരിയർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് തെലുങ്കിൽ നയൻതാര അവതരിപ്പിക്കുന്നത്. സൂപ്പർ സ്റ്റാർ ചിരഞ്ജീവിയാണ് മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫനെ അവതരിപ്പിക്കുന്നത്. ലൂസിഫർ തെലുങ്കിലെത്തുമ്പോൾ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹൻരാജ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.തെലുങ്കിൽ ചിരഞ്ജീവി സ്റ്റീഫൻ നെടുമ്പള്ളിയായി വരുമ്പോൾ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തിൽ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

മോഹൻലാൽ മലയാളത്തിൽ അവതരിപ്പിച്ചത് ഖുറേഷി അബ്രാം എന്ന ഡോൺ ആയി ഇന്ത്യയ്ക്കു പുറത്തും സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി കേരളത്തിലും വിലസുന്ന നായകനെയാണ്.മലയാളത്തിൽ മാസ് പൊളിറ്റിക്കൽ ത്രില്ലറായിരുന്നുവെങ്കിൽ തെലുങ്കിൽ റൊമാന്റിക് ട്രാക്കിലൂടെയും സ്റ്റീഫൻ സഞ്ചരിക്കുമെന്നും റിപ്പോർട്ട് വരുന്നുണ്ട്. സത്യദേവ് കഞ്ചരണയാണ് ചിത്രത്തിലെ മറ്റൊരു താരം. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് നിരവ് ഷായാണ്. എന്നാൽ ഇപ്പോൾ എല്ലാവരുടെയും ഒരു സംശയം തന്നെ ആണ് മോഹൻലാൽ ചെയ്ത ഈ കഥാപാത്രത്തെ ചിരം ജീവി ചെയ്താൽ ഏൽക്കുമോ എന്നാണ് എന്നാൽ ഇതിനു വേണ്ടി ഉള്ള കാത്തിരിപ്പ് ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക