Latest news and updates

മോഹൻലാലിൻറെ കൊച്ചിയിലെ പുത്തൻ ഫ്ലാറ്റ്.. താരമായി ലാംബ്രട്ട സ്‌കൂട്ടറും – Mohanlal’s New Flat

Mohanlal’s New Flat:-മലയാളി സിനിമ പ്രേക്ഷകരുടെ സ്വന്തം ലാലേട്ടൻ പുത്തൻ ഫ്ലാറ്റ് വാങ്ങിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. എല്ലാ ആഡംബരങ്ങളും നിറഞ്ഞ ഒരു ഫ്ലാറ്റ്. ഒപ്പം മോഹൻലാലിൻറെ പഴയ ലാംബ്രട്ട സ്‌കൂട്ടറും. ഫാലന്റെ എൻട്രൻസിൽ തന്നെ ലാംബ്രട്ട സ്കൂട്ടർ ഉണ്ട്. കൊച്ചി കുണ്ടന്നൂരിൽ ഉള്ള ഐഡന്റിറ്റി സമുച്ചയത്തിലാണ് സൂപ്പർസ്റ്റാറിന്റെ ഫ്ലാറ്റ്. ക്ഷണിക്കപ്പെട്ട അമ്പതോളം പേർ മാത്രം ഉണ്ടായിരുന്ന ഒരു ചെറിയ പാലുകാച്ചൽ ചടങ്ങു കഴിഞ്ഞ ബുധനാഴ്ച നടന്നിരുന്നു.

ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെയാണ് ആരാധകരുടെ പ്രധാന ചർച്ചാവിഷയം ഇതായി മാറിയത്. 4 ആഡംബര റൂമുകൾ ഉള്ള ഫ്ലാറ്റ് ആണ് മോഹൻലാൽ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ഒപ്പം അത്യാധുനിക സൗകര്യങ്ങളോടെ മികച്ച കിച്ചനും ഉണ്ട്. മേക്കപ്പ് റൂം, സ്റ്റാഫ് റൂം തുടങ്ങിയ സൗകര്യങ്ങളും ഫളാറ്റിൽ ഉണ്ട്. വീടിനുള്ളിൽ എത്തിയ അതിഥികൾ മോഹൻലാലുമായി ഉള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

ഇട്ടിമാണി എന്ന ചിത്രത്രത്തിൽ മോഹൻലാൽ ഉപയോഗിച്ച വാഹനമാണ് ലാംബ്രട്ട സ്കൂട്ടർ. 2255 എന്ന നമ്പരോടെയാണ് സ്കൂട്ടർ ഫ്ലാറ്റിനു മുൻപിൽ സ്ഥാപിച്ചിട്ടുള്ളത്.

Mohanlal’s New Flat

Comments are closed.