അസാധ്യമായത് സാധ്യമാക്കിയതിന് പിന്നിലെ രഹസ്യം, പ്രിത്വിയുടെ ബുദ്ധി അപാരം… | Kaduva Movie Controversy

Kaduva Movie Controversy:- കടുവ എന്ന ചിത്രം മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോൾ, പ്രേക്ഷകർക്കുള്ള പ്രധാന സംശയങ്ങളിൽ ഒന്നാണ് ഇത്. എങ്ങനെ ഇത്ര പെട്ടെന്ന് പേര് മാറ്റി ? സിനിമ റിലീസിന് തൊട്ടു മുൻപ് പേര് മാറ്റണം എന്ന ഉത്തരവ്. സിനിമ റിലീസ് ചെയ്യാതെ മാറ്റി വയ്ക്കണം എന്ന രീതിയിൽ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നവരുടെ എല്ലാം വായ അടപ്പിച്ചിരിക്കുകയാണ് കടുവ ടീം. ഇരുപതോളം സ്ഥലങ്ങളിൽ നായകൻറെ പേര് പറയുന്നുണ്ട്. അതുകൊണ്ടുതന്നെ പെട്ടെന്ന് നായകൻറെ പേര് മാറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യം അല്ല എന്നും. സിനിമയുടെ റിലീസ് മാറ്റിവയ്ക്കും എന്നുകരുതിയവർക്ക് തെറ്റി.

ഇത്തരത്തിൽ ഒരു വിധി വന്നേക്കാം എന്നും, ചിത്രത്തിലെ നായകൻറെ പേര് മാറ്റേണ്ടിവരും എന്നും മുൻകൂട്ടി കണ്ട് സംവിധായകൻ ഷാജി കൈലാസും, പൃത്വിരാജ്ഉം എല്ലാം മുൻകൂട്ടി ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകർ ആഗ്രഹിച്ചപോലെ തന്നെ സിനിമ കൃത്യസമയത്തു കാണാൻ സാധിച്ചു.

കടുവക്കുന്നേൽ കുറുവച്ചൻ എന്ന പേര് മാറ്റി കുര്യച്ചനായി മാറി. സിനിമയെ സ്നേഹിക്കുന്നവർ ഉള്ളിടത്തോളം കാലം ഒരുത്തനെയും നല്ല സിനിമകളെ തകർക്കാൻ സാധിക്കില്ല. വീണ്ടും മാസ്സ് ചിത്രങ്ങൾ മലയാള സിനിമയിലേക്ക് തിരികെ കൊണ്ടുവന്ന പ്രിത്വിരാജായിരിക്കും അടുത്ത മോഹൻലാൽ.

Kaduva Movie Controversy