രാജുവേട്ടൻ അടുത്ത ലാലേട്ടൻ! മഴയെ തോൽപിച്ച കടുവ … Prithviraj Sukumaran the next Mohanlal

Prithviraj Sukumaran the next Mohanlal:- ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും ഒരു മാസ്സ് മസാല ചിത്രവുമായി ഇത്തിരിക്കുകയോയാണ് പൃഥിവിരാജ് സുകുമാരനും ഷാജി കൈലാസും. നിരവധി മികച്ച ചിത്രങ്ങൾ നിർമിച്ചിട്ടുള്ള ഷാജി കൈലാസിന്റെ വലിയ ഒരു ഇടവേളക്ക് ശേഷമുള്ള സിനിമയിലേക്ക് ഉള്ള ഒരു തിരിച്ച് വരവ്. ആദ്യ ദിനം മുതലേ തീയേറ്ററുകൾ നിറഞ്ഞൊഴുകി കൊണ്ടിരിക്കുകയാണ്. കനത്ത മഴയിലും സിനിമ കാണാനായി എത്തുന്നത് നിരവധിപേരാണ്.

സിനിമയെ ഡീഗ്രേഡ് ചെയ്യാൻ ചിലർ ശ്രമിച്ചു എങ്കിലും അതിനെ തടയാനായി സിനിമ യദാർത്ഥത്തിൽ കണ്ട് ഇഷ്ടപ്പെട്ടവരെ മുന്നിട്ട് ഇറങ്ങി. ഡ്രൈവിംഗ് ലൈസൻസ്,അയ്യപ്പനും കോശിയും, ജനഗണമന ഇപ്പൊ ഇതാ കടുവ. തീയേറ്ററിക്കൽ ഹിറ്റുകൾ ഇനി പ്രിത്വിരാജിന് സ്വന്തം. അടുത്ത മോഹൻലാൽ ആയിരിക്കും പൃഥ്വിരാജ് സുകുമാരൻ എന്നാണ് പ്രേക്ഷകർ പ്രതികരിക്കുന്നത്.

മോഹൻലാൽ, ഷാജി കൈലാസ് കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ പോലെ തന്നെ മിക്ക മാസ്സ് ചിത്രം തന്നെയാണ് കടുവ. തുടക്കം മുതൽ ഒടുക്കം വരെ നാടൻ ഇടിയും, സംഭാഷണ രംഗങ്ങളും എല്ലാം മികച്ച് തന്നെ നിൽക്കുന്നു. ഒരു ഫാമിലി എന്റെർറ്റൈനെർ തന്നെയാണ് കടുവ എന്നാണ് പ്രേക്ഷകർ പറയുന്നത്.

Prithviraj Sukumaran the next Mohanlal