Latest news and updates

ഒരുപാട് വിഷമം ഉണ്ടായിട്ടും പ്രേക്ഷകരെ ചിരിപ്പിച്ച ലാലേട്ടൻ..

മോഹൻലാൽ ആരാധകർക്ക് പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ഹലോ. ചിത്രം റീലീസ് ചെയ്തിട്ട് ഇപ്പോൾ പതിനഞ്ചുവര്ഷം തികയുകയാണ്. പ്രേക്ഷകർ ഒരുപാട് ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മോഹൻലാൽ റാഫി മേക്കാട്ടിൽ കൂട്ടുകെട്ടിൽ ഉള്ള ഒരു ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് വരിക്കാശ്ശേരി മനയിലും, അതെ സമയം അദ്ദേഹത്തിന്റെ അച്ഛന് മറവി രോഗം മൂർച്ഛിച്ച സമയം ആയിരുന്നു. ഒരുപാട് വിഷമങ്ങൾ ഉള്ളിൽ ഒതുക്കിക്കൊണ്ടാണ് ലാലേട്ടൻ നമ്മളെ ചിരിപ്പിച്ചത്. ചിത്രം റിലീസ് ചെയ്തപോലും വളരെ വലിയ ആഘോഷങ്ങൾ ആയിരുന്നു.

മോഹൻലാൽ ജഗതി കൂട്ടുകെട്ടിൽ മികച്ച കോമഡി രംഗങ്ങളും ചിത്രത്തിൽ ഉണ്ടായിരുന്നു. ആക്ഷൻ, കോമഡി, ഡാൻസ് എല്ലാം കൊണ്ടും ഒരു മികച്ച ചിത്രം തന്നെ ആയിരുന്നു. വ്യാജ CD ഇല്ലായിരുന്നെങ്കിൽ ചിത്രം അന്ന് വലിയ റെക്കോർഡ് ആയി മാറിയേനെ.. മോഹൻലാലിൻറെ വേറിട്ട ഒരു വേഷം, മികച്ച ഒരു സ്‌പെൻസ് മൂവി. ടെലിവിഷൻ സ്‌ക്രീനുകളിൽ വരുമ്പോൾ ഇന്നും കാണാൻ നിറയെ ആളുകൾ ഉണ്ട്. ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ. തമാശയുടെ ഒരു ത്രില്ലെർ മൂവി അവതരിപ്പിച്ച് ഞെട്ടിച്ച സംവിധായകനും.

Comments are closed.