Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

വീണ്ടും ഒരു ഡയറക്റ്റ് OTT റിലീസ്.. എലോൺ – Alone OTT Release

Alone OTT Release:- റിലീസിനായി ഒരുങ്ങിയിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളിൽ ഒന്നാണ് എലോൺ. ഒരുപാട് വ്യത്യസ്ഥതകൾ നിറഞ്ഞ ഒരു പരീക്ഷണ ചിത്രമാണ് എലോൺ. മോഹൻലാൽ മാത്രമാണ് ഈ ചിത്രത്തിൽ ഒരു കഥാപാത്രമായി എത്തുന്നത് എന്ന പ്രത്യേകത ഉള്ള ഒരു ചിത്രമാണ് ഇത്. കടുവക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രം നിർമിക്കുന്നത് ആശിർവാദ് പ്രൊഡക്ഷൻസ് ആണ്. തിയേറ്ററിൽ റിലീസ് ചെയ്യുന്നതിന് പകരം ഡയറക്റ്റ് ott യിൽ റീലീസ് ചെയ്യും എന്നാണ് ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ വെളിപ്പെടുത്തിയിരിക്കുന്നത്.

രണ്ട് മണിക്കൂർ 5 മിനിറ്റ് ദൈർഗ്യം ഉള്ള ചിത്രമായിരിക്കും ഇത് എന്നും അദ്ദേഹം പറഞ്ഞു. ഒരാൾ മാത്രം ഉള്ള ഈ ചിത്രം എങ്ങിനെ ആയിരിക്കും എന്ന ആകാംക്ഷയോടെയാണ് ആരാധകർ. ചിത്രത്തിൽ ചില സർപ്രൈസുകളും ഒളിഞ്ഞു കിടക്കുണ്ട് എന്നും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഡയറക്റ്റ് ott റിലീസ് ആയതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രതികരണം അറിയാൻ സാധിക്കും. ഷാജി കൈലാസ് എന്ന മികച്ച സംവിധായകനിൽ നിന്ന് ഒരു മികച്ച ചിത്രം തന്നെ ലഭിക്കും എന്ന് പ്രധീക്ഷികാം.


Alone OTT Release

Comments are closed.