അഭിനയത്തില്‍ മാത്രമല്ല, മനുഷ്യത്വത്തിലും ലാലേട്ടൻ യഥാർത്ഥ വിസ്മയമാകുന്നു

മോഹൻലാലിനെ പുകഴ്‌ത്തി നടൻ ഹരീഷ്‌ പേരടി. അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിച്ചാലും മാറ്റിനിർത്താത്ത ആളാണ് മോഹൻലാൽ എന്ന്‌ ഹരീഷ്‌ പേരടി. അഭിനയത്തിൽ മാത്രമല്ല മനുഷ്യത്വത്തിലും മോഹൻലാൽ വിസ്‌മയമാകുന്നുവെന്നും നടൻ പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു ഹരീഷ്‌ പേരടിയുടെ പ്രതികരണം. മോഹൻലാലിനൊപ്പമുള്ള ചിത്രവും നടൻ ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്‌.എത്ര നമ്മൾ കൂടെ നിന്നാലും ചില അഭിപ്രായ വിത്യാസങ്ങൾ പ്രകടിപ്പിച്ചാൽ മാറ്റി നിർത്താൻ കാരണങ്ങൾ കണ്ടെത്തുന്ന ഈ കാലത്ത്, അഭിപ്രായ വിത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്‌ട്രീയവുമാണെന്ന പൂർണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തു നിർത്തുമ്പോൾ ലാലേട്ടൻ യഥാർഥ വിസ്‌മയമാകുന്നു. അഭിനയത്തിൽ മാത്രമല്ല.മനുഷ്യത്വത്തിലും.തട്ടിയും ഉരുമ്മിയും ഞങ്ങൾ ഇനിയും മുന്നോട്ടുപോകും.ഓളവും തീരവും പോലെ’-ഹരീഷ്‌ പേരടി കുറിച്ചു. ഇ ചിത്രത്തിൽ ഒരു വേഷം ചെയുന്നു ഉണ്ട് ,

എംടി വാസുദേവൻ നായർ തിരക്കഥയെഴുതി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓളവും തീരവും’. എംടി വാസുദേവൻ നായരുടെ രചനയിൽ ഓളവും തീരവും എന്ന പേരിൽ 1970ൽ പിഎൻ മേനോൻറെ സംവിധാനത്തിൽ പിറന്ന ചിത്രത്തിൽ മധു ആയിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്‌. വർഷങ്ങൾക്കിപ്പുറം പ്രിയദർശൻറെ സംവിധാനത്തിൽ പിറക്കുന്ന ചിത്രത്തിൽ മധുവിൻറെ ബാപ്പുട്ടി എന്ന കഥാപാത്രത്തെ മോഹൻലാൽ ആകും അവതരിപ്പിക്കുക. എംടി കഥകളുടെ നെറ്റ്‌ഫ്ലിക്‌സ്‌ ആന്തോളജിയിൽ പ്രിയദർശൻ രണ്ട്‌ ചിത്രങ്ങളാണ് സംവിധാനം ചെയ്യുക.എന്നാൽ ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ മോഹൻലാലിനെ ആയിരുന്നു കുത്തി ഒഴുകുന്ന പുഴയിൽ ഒരു ചങ്ങാടം തുഴയുന്ന മോഹൻലാലിനെ വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആയിരുന്നു ആ ചിത്രങ്ങളും വീഡിയോകളും ,